ദിയകൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്ന് മുന്‍ ജീവനക്കാരികള്‍ തട്ടിയെടുത്തത് 40 ലക്ഷത്തോളം രൂപയെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: ദിയകൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്ന് മുന്‍ ജീവനക്കാരികള്‍ തട്ടിയെടുത്തത് 40 ലക്ഷത്തോളം രൂപയെന്ന് ക്രൈംബ്രാഞ്ച്. ഡിജിറ്റല്‍ ഇടപാടുകളുടെ രേഖകള്‍ ക്രൈം ബ്രാഞ്ച് ശേഖരിച്ചു. ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ച പണം ജീവനക്കാരുടെ അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഒളിവിലുള്ള മുന്‍ ജീവനക്കാരി ദിവ്യക്കായി ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി. കേസില്‍ പ്രതികളായ വിനീത, രാധാകുമാരി എന്നിവര്‍ കീഴടങ്ങിയിരുന്നു.
Also Read; മഹാരാഷ്ട്രയില്‍ വര്‍ഗീയ സംഘര്‍ഷം; മത-വിശ്വാസത്തെ തകര്‍ക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ഫഡ്‌നാവിസ്
പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതി നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് പ്രതികള്‍ കീഴടങ്ങിയത്. തിരുവനന്തപുരം ജവഹര്‍ നഗറിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയാണ് രണ്ട് പ്രതികള്‍ കീഴടങ്ങിയത്. കേസെടുത്തതിനുപിന്നാലെ രണ്ടുമാസത്തോളം ഒളിവില്‍പ്പോയ പ്രതികള്‍ ഹെല്‍മെറ്റ് ധരിച്ചാണ് വെള്ളിയാഴ്ച ഉച്ചയോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നിലെത്തി കീഴടങ്ങിയത്.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…