#Sports #Top Four

ഓവലില്‍ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി ആകാശ് ദീപ്

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ഓവല്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സ് അര്‍ധ സെഞ്ച്വറി നേട്ടവുമായി ആകാശ് ദീപ്. ഇന്നലെ രണ്ടാം ഇന്നിങ്‌സിലെ ബാറ്റിങില്‍ തുടക്കത്തിലെ രണ്ട് വിക്കറ്റ് നഷ്ടമായി. ഇതോടെ നൈറ്റ് വാച്ച്മാനായി ആകാശ് ദീപിന് ഇറങ്ങേണ്ടി വന്നു. കെ എല്‍ രാഹുല്‍ (7), സായ് സുദര്‍ശന്‍ (11) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് പെട്ടെന്ന് നഷ്ടമായത്.

Also Read: ബര്‍ത്ത് ടൂറിസം; വിസ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ യുഎസ്

ക്രീസിലെത്തിയ ശേഷം തുടര്‍ച്ചയായ ഫോറുകളുമായി താരം മൂന്നാം ദിനത്തിലും പ്രകടനം തുടര്‍ന്നപ്പോള്‍ 70 പന്തില്‍ അര്‍ധ സെഞ്ച്വറിയിലെത്തി. ഒമ്പത് ഫോറുകള്‍ അടക്കമായിരുന്നു ഇന്നിങ്സ്.

Leave a comment

Your email address will not be published. Required fields are marked *