വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസ്; പ്രജ്വല്‍ രേവണ്ണയ്ക്ക് ജീവപര്യന്തം

ബെംഗളൂരു: ഫാം ഹൗസില്‍ വെച്ച് വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസില്‍ ജനതാദള്‍ (എസ്) മുന്‍ എംപി പ്രജ്വല്‍ രേവണ്ണയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പ്രജ്വല്‍ കുറ്റക്കാരനാണെന്ന് ബെംഗളൂരുവിലെ ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. പ്രജ്വലിനെതിരെ നാല് പീഡനക്കേസുകളാണ് ഉള്ളത്. നാല് കേസുകളില്‍ ഒന്നാമത്തെ കേസിന്റെ വിധിയാണിത്.
Also Read: ന്യൂനപക്ഷ വേട്ട ലജ്ജാകരം: സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത
2 തവണ പ്രജ്വലിന്റെ ഫാം ഹൗസിലും ഒരു തവണ ബസവനഗുഡിയിലെ വീട്ടിലും പീഡിപ്പിച്ചതായും മൊബൈലില്‍ രംഗങ്ങള്‍ ചിത്രീകരിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു.
ജോലിക്കാരിയെ പിന്നീട് മൈസൂരു കെആര്‍ നഗറിലെ വീട്ടില്‍നിന്നു തട്ടിക്കൊണ്ടുപോയെന്ന കേസില്‍ പ്രജ്വലിന്റെ പിതാവും എംഎല്‍എയുമായ എച്ച്.ഡി.രേവണ്ണയും മാതാവ് ഭവാനി രേവണ്ണയും പ്രതികളാണ്. പ്രജ്വല്‍ നിലവില്‍ പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവിലാണ്.