#Sports #Top Four

ഏഷ്യാ കപ്പ് ടൂര്‍ണമെന്റ്; ഇന്ത്യ – പാക് പോരാട്ടം സെപ്തംബര്‍ 14ന്

ന്യൂഡല്‍ഹി: ഏഷ്യാ കപ്പ് ടൂര്‍ണമെന്റ് സെപ്തംബര്‍ 9 മുതല്‍ 28 വരെ നടക്കും. ദുബായ്, അബുദാബി എന്നിവിടങ്ങളിലായാണ് വേദികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഏഷ്യാ കപ്പ് പാകിസ്ഥാനില്‍ വെച്ച് നടത്തുന്നതില്‍ ഇന്ത്യ എതിര്‍പ്പ് അറിയിച്ചതിന് പിന്നാലെയാണ് ദുബായിലും അബുദാബിയിലും മത്സരം നടത്താന്‍ തീരുമാനിച്ചത്.

ആറ് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ 19 മത്സരങ്ങളാണ് ഉണ്ടാവുക. സെപ്തംബര്‍ 14നാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ മൂന്ന് തവണയായിരിക്കും മത്സരം എന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ വ്യക്തമാക്കി.

Also Read: താല്‍ക്കാലിക വി സി നിയമനത്തില്‍ സമവായത്തിന് ശ്രമം, ഗവര്‍ണറെ കണ്ട് മന്ത്രിമാര്‍

സെപ്റ്റംബര്‍ 21ന് നടക്കുന്ന സൂപ്പര്‍ 4 ഘട്ടങ്ങളിലും ഗ്രൂപ്പ് ഘട്ടങ്ങള്‍ക്ക് ശേഷം ഫൈനലില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവരെ നടന്ന ഏഷ്യാ കപ്പ് മത്സരങ്ങളില്‍ ഫൈനലില്‍ ഇതുവരെയും ഇന്ത്യ-പാകിസ്ഥാന്‍ നേര്‍ക്കുനേര്‍ വന്നിട്ടില്ല.

2023 ഏഷ്യാ കപ്പ് ഇന്ത്യ സ്വന്തമാക്കിയിരുന്നു. ശ്രീലങ്കയെ വീഴ്ത്തിയാണ് ഇന്ത്യ ചാമ്പ്യന്മാരായത്. ഇത്തവണയും ഇന്ത്യ ചാമ്പ്യന്മാരാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *