October 16, 2025
#india #Top Four

ധര്‍മസ്ഥല; പതിനഞ്ചുകാരിയെ സംസ്‌കരിച്ചു, പുതിയ വെളിപ്പെടുത്തല്‍

ധര്‍മസ്ഥല: പതിനഞ്ചുവയസുകാരിയെ പതിനഞ്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ധര്‍മസ്ഥലയില്‍ സംസ്‌കരിച്ചെന്ന പുതിയ വെളിപ്പെടുത്തലുമായി ആക്ഷന്‍ കമ്മിറ്റി അംഗവും
ഇച്ചലംപാടി സ്വദേശിയായുമായ ടി ജയന്ത്.

Also Read: തമിഴ് ഹാസ്യ നടന്‍ മദന്‍ ബോബ് അന്തരിച്ചു

പതിനഞ്ചുവര്‍ഷങ്ങള്‍ക്ക് ദൂരൂഹമായൊരു സംസ്‌കാരത്തിന് താന്‍ സാക്ഷിയാണെന്നും തന്റെ അനന്തിരവളുടെ തിരോധാനത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ജയന്ത് പറഞ്ഞു. ഇതൊരു തുടക്കമാണെന്നും കൂടുതല്‍ ആളുകള്‍ ഇനിയും പരാതി നല്‍കുമെന്നും ജയന്ത് പറഞ്ഞു.

ഡിജിപി പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ധര്‍മസ്ഥല കേസ് അന്വേഷിക്കുന്നത്. 1998നും 2014നും ഇടയില്‍ ധര്‍മസ്ഥലയില്‍വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ താന്‍ നിര്‍ബന്ധിതനായിരുന്നുവെന്ന് ശുചീകരണ തൊഴിലാളി ദക്ഷിണ കര്‍ണാടക പൊലീസിന് മൊഴി നല്‍കിയിരുന്നു.

 

Leave a comment

Your email address will not be published. Required fields are marked *