സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് 75,000 കടന്നു

കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കൂടി. എക്കാലത്തെയും ഉയര്‍ന്ന വിലയായ 75,040 രൂപയാണ് ഇന്ന് ഒരു പവന്റെ വില. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഗ്രാമിന് 9380 രൂപയായി. ഇതിന് മുമ്പ് ജൂലൈ 23നാണ് പൊന്നിന് ഈ റെക്കോഡ് വില ലഭിച്ചത്. ഇന്നലെ ഗ്രാമിന് 80 രൂപ കൂടി 9370 രൂപയിലും പവന് 640 രൂപ വര്‍ധിച്ച് 74,960 രൂപയുമായിരുന്നു. 74,360 രൂപയായിരുന്നു തിങ്കളാഴ്ച സംസ്ഥാനത്തെ സ്വര്‍ണവില.
Also Read; അമേരിക്കയില്‍ വീണ്ടും ഭൂചലനം; 2.7 തീവ്രത, ആളപായമില്ല
18 കാരറ്റ് സ്വര്‍ണം 10 രൂപകൂടി 7700 രൂപ, 14 കാരറ്റ് -5995 രൂപ, ഒമ്പത് കാരറ്റ് -3865 രൂപ എന്നിങ്ങനെയാണ് ഇന്നത്തെ ഗ്രാം വില. വെള്ളി ഗ്രാമിന് ഒരു രൂപ കൂടി 123 രൂപയിലും വ്യാപാരം നടക്കുന്നു. ലോക വിപണിയില്‍ ഇന്നലെ സ്‌പോട്ട് ഗോള്‍ഡിന്റെ വില വീണ്ടും 3,400 ഡോളറിലേക്ക് എത്തിയിരുന്നു. കൂടാതെ ഡോളറിനെതിരെ രൂപ ദുര്‍ബലപ്പെട്ടതും വില ഉയരാന്‍ കാരണമായി.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…