October 16, 2025
#india #Top Four

ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ഓപ്പറേഷന്‍ അഖാലിന്റെ ഭാഗയമായി ജമ്മു കാശ്മീരിലെ കുല്‍ഗാമില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Also Read: ബഹിരാകാശ സഞ്ചാരി ജിം ലോവല്‍ അന്തരിച്ചു

ആഗസ്ത് ഒന്നിനാണ് ദക്ഷിണ കശ്മീരിലെ അഖാലില്‍ സുരക്ഷാ സേന ഭീകരവിരുദ്ധ ദൗത്യം ആരംഭിച്ചത്. വനത്തില്‍ ഭീകരവാദികളുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സൈനിക നടപടി. സൈന്യവും സിആര്‍പിഎഫും ജമ്മുകശ്മീര്‍ പോലീസും സംയുക്തമായാണ് ഭീകരവിരുദ്ധ ദൗത്യം നടത്തുന്നത്.

Leave a comment

Your email address will not be published. Required fields are marked *