കൊടി സുനിക്ക് ജയിലിനകത്തും സഹായം; മൊബൈല്‍ഫോണ്‍ കണ്ടെടുത്തു

കണ്ണൂര്‍: ടിപി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനിക്ക് ജയിലിനകത്തും പുറത്തും സഹായം ലഭിക്കുന്നുണ്ടെന്ന് വിമര്‍ശനം. ജയില്‍ ഡിഐജി പങ്കെടുത്ത യോഗത്തിലാണ് വിമര്‍ശനം. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഡിഐജി വി. ജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു യോഗത്തിന് ശേഷം ജയിലില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ മൊബൈല്‍ഫോണ്‍ കണ്ടെടുത്തു.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
കൊടി സുനിക്കും ടി.പി. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട മറ്റുള്ളവര്‍ക്കും ജയിലിനകത്ത് ചില ഉദ്യോഗസ്ഥരുടെയും തടവുകാരുടെയും സഹായം കിട്ടുന്നുണ്ടെന്ന് ചില ഉദ്യോഗസ്ഥര്‍ ഡിഐജിയോട് പറഞ്ഞു. കൊടി സുനിയെയും കൂട്ടാളികളെയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് മാറ്റണമെന്ന് ജയില്‍ സൂപ്രണ്ട് തന്നെ ആവശ്യപ്പെട്ടതായി അറിയുന്നു.
ടി.പി. കൊലക്കേസ് പ്രതികള്‍ ഉള്‍പ്പെടെയുള്ള തടവുകാരെ ജയിലിന് പുറത്തേക്ക് കൊണ്ടുപോകുമ്പോള്‍ കൂടുതല്‍ പോലീസിനെ ആവശ്യപ്പെടും. ഇക്കാര്യം പോലീസ് മേധാവിയുമായി ചര്‍ച്ചചെയ്തിട്ടുണ്ടെന്ന് ഡിഐജി അറിയിച്ചു.കൂടാതെ കൊടി സുനി ലഹരിമരുന്ന് കച്ചവടം നിയന്ത്രിക്കുന്നതായും വിവരം ഉണ്ട്.