#news #Top Four

ഓണ്‍ലൈന്‍ മദ്യവില്‍പനയുടെ കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല: മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: ഓണ്‍ലൈന്‍ മദ്യവില്‍പനയുടെ കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. എടുത്തു ചാടുന്ന തീരുമാനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. വരുമാന വര്‍ദ്ധനവിന് മറ്റുകാര്യങ്ങള്‍ ആലോചിക്കേണ്ടിവരും. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ മദ്യത്തിന് വില കൂട്ടിയിട്ടില്ല. മറ്റു പല സംസ്ഥാനങ്ങളും വര്‍ദ്ധിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു.

Also Read; ബെംഗളൂരിവില്‍ പുതിയ സ്റ്റേഡിയം വരുന്നു; 80,000 ഇരിപ്പിടങ്ങള്‍, ചിലവ് 1650 കോടി

ഓണ്‍ലൈന്‍ മദ്യവില്‍പനയുടെ കാര്യത്തില്‍ പ്രൊപ്പോസല്‍ നേരത്തെയും എത്തിയിട്ടുണ്ട്. എന്നാല്‍ തല്‍ക്കാലം അത് പരിഗണിക്കേണ്ടതില്ല എന്നതായിരുന്നു തീരുമാനം. പല പ്രൊപ്പോസലുകളും വരാറുണ്ട്. ചര്‍ച്ച ചെയ്താണ് ഒരു നയം ആവിഷ്‌കരിക്കുന്നത്. ക്യാബിനറ്റ് അംഗീകരിച്ച മദ്യ നയത്തിനകത്ത് നിന്നാണ് സര്‍ക്കാര്‍ തീരുമാനമെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു. മറ്റ് സ്ഥാനങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ നടപ്പിലാക്കാന്‍ നേതൃത്വം കൊടുക്കുന്നവര്‍ ഇവിടെയത് നടപ്പിലാക്കാന്‍ സമ്മതിക്കാറില്ലെന്നും എംബി രാജേഷ് കൂട്ടിച്ചേര്‍ത്തു.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

ഓണ്‍ലൈന്‍ മദ്യ വില്‍പ്പനയ്ക്കുള്ള വിശദമായ ശുപാര്‍ശ ബെവ്‌കോ എംഡി ഹര്‍ഷിത അട്ടല്ലൂരി സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. വരുമാന വദ്ധനവ് ലക്ഷ്യമിട്ടാണ് ബെവ്‌കോയുടെ പുതിയ നീക്കം. 2000 കോടി രൂപയുടെ വരമാന വര്‍ദ്ധനവാണ് ബെവ്‌കോ പ്രതീക്ഷിക്കുന്നത്. ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്കായി ബെവ്‌കോ മൊബൈല്‍ ആപ്ലിക്കേഷനും തയ്യാറാക്കിയിട്ടുണ്ട്. മദ്യവില്‍പനയ്ക്ക് സ്വിഗ്ഗിയടക്കമുള്ള ഓണ്‍ലൈന്‍ ഡെലിവറി പ്ലാറ്റ്‌ഫോമുകള്‍ താത്പര്യം അറിയിച്ച് മുന്നോട്ടുവന്നിട്ടുണ്ടെന്നും ഹര്‍ഷിത അട്ടല്ലൂരി വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *