ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണം; മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു
ഗാസ: ഗാസയില്‍ വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ആക്രമണത്തില്‍ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. അല്‍ ജസീറയിലെ അനസ് അല്‍ ഷരീഫ് ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. അല്‍ ഷിഫ ആശുപത്രിക്കു സമീപുള്ള മാധ്യമപ്രവര്‍ത്തകരുടെ ടെന്റിലാണ് ആക്രമണം.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
അനസ് അല്‍ ഷരീഫ് ഹമാസ് പ്രവര്‍ത്തകനാണെന്നും മാധ്യമപ്രവര്‍ത്തകനായി നടിക്കുകയായിരുന്നു എന്നുമാണ് ഇസ്രയേല്‍ പ്രതികരിച്ചത്. ഇയാള്‍ ആക്രമണം നടത്തുന്ന സംഘത്തലവന്‍ ആണെന്നും ഇസ്രയേല്‍ ആരോപിച്ചായിരുന്നു ആക്രമണം.
മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് അല്‍ ജസീറ സ്ഥിരീകരിച്ചു. അനസ് അല്‍ ഷരീഫിനെ കൂടാതെ റിപ്പോര്‍ട്ടര്‍ മുഹമ്മദ് ഖ്‌റേയ്ഖ്, ക്യാമറാമാന്‍മാരായ ഇബ്രാഹിം സഹെര്‍, മുഹമ്മദ് നൗഫല്‍, മൊഅമെന്‍ അലീവ എന്നിവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഗാസയില്‍ നിന്ന് യാഥാര്‍ഥ്യങ്ങള്‍ പുറംലോകത്തെ അറിയിച്ചതിനാണ് മാധ്യമപ്രവര്‍ത്തകരെ കൊലപ്പെടുത്തിയതെന്ന് അല്‍ ജസീറ പറഞ്ഞു.





Malayalam 














































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































