കോലിയും രോഹിതും ഉടന്‍ വിരമിക്കില്ല: ബിസിസിഐ

മുംബൈ: ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ശേഷം വിരാട് കോലിയും രോഹിത് ശര്‍മയും വിരമിക്കുമെന്ന് അഭ്യൂഹങ്ങല്‍ തള്ളി ബിസിസിഐ. 2027 ഏകദിന ലോകകപ്പുവരെ 2 സൂപ്പര്‍താരങ്ങള്‍ക്കും ഇന്ത്യന്‍ ടീമില്‍ അവസരം നല്‍കിയേക്കില്ലെന്നുമുള്ള റിപ്പോര്‍ട്ടും ബിസിസിഐ തള്ളി. ഇരുവരുടെയും വിരമിക്കലിനെ കുറിച്ച് ആലോചനകളില്ലെങ്കിലും ഈ വര്‍ഷത്തെ ഏഷ്യാ കപ്പിനും അടുത്തവര്‍ഷത്തെ ട്വന്റി20 ലോകകപ്പിനും മികച്ച ടീമിനെ ഒരുക്കുകയാണ് നിലവിലെ പ്രധാന ലക്ഷ്യമെന്ന് ബിസിസിഐ അറിയിച്ചു.
ടെസ്റ്റ്, ട്വന്റി20 എന്നിവയില്‍നിന്നു വിരമിച്ച കോലിയും രോഹിത്തും ഈ വര്‍ഷത്തെ ഐപിഎലിനുശേഷം മത്സരങ്ങള്‍ കളിച്ചിട്ടില്ല. 2027 ഏകദിന ലോകകപ്പ് സമയത്ത് കോലിക്കു മുപ്പത്തിയൊമ്പതും രോഹിത്തിനു നാല്‍പതും വയസ്സാകും. പ്രായക്കൂടുതലും മത്സരങ്ങളുടെ കുറവും ഇരുവരുടെയും മികവിനെ തളര്‍ത്തുമോയെന്ന ആശങ്കകള്‍ക്കു ചുവടുപിടിച്ചാണ് വിരമിക്കല്‍ സംബന്ധിച്ച അഭ്യൂഹങ്ങളും പ്രചരിച്ചത്.
ഒക്ടോബര്‍ 19 മുതല്‍ 25 വരെയാണ് ഓസ്‌ട്രേലിയക്കെതിരായ ഏകദിന പര്യടനം നടക്കുന്നത്. ഇതിലാണ് കോലിയും രോഹിതും തിരിച്ചെത്തുന്നത്. ഇതിന് ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലും ഇന്ത്യ കളിക്കും.