#kerala #Top Four

വീണ്ടും റിസോര്‍ട്ട് വിവാദം; ഇ പി ജയരാജനെ വിടാതെ പി ജയരാജന്‍

തിരുവനന്തപുരം: സിഎമ്മില്‍ വീണ്ടും വൈദേകം റിസോര്‍ട്ട് വിവാദം. അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള ആരോപണങ്ങളില്‍ നടപടി വേണമെന്ന് കഴിഞ്ഞ സിപിഐഎം സംസ്ഥാന സമിതിയിലും പി ജയരാജന്‍ ആവശ്യപ്പെട്ടു.

Also Read: കോഴിക്കോട് എടിഎം തകര്‍ക്കാന്‍ ശ്രമം; പ്രതി പിടിയില്‍

താന്‍ നേരത്തെ ഉന്നയിച്ച വിഷയത്തില്‍ എന്ത് നടപടി എടുത്തെന്നും പി ജയരാജന്‍ ആരാഞ്ഞു. ഇത് പാര്‍ട്ടിയുടെ പരിഗണനയിലാണെന്നും പല കാരണങ്ങളാല്‍ ചര്‍ച്ച നീണ്ടുപോയതാണെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നല്‍കിയ മറുപടി.

പി ജയരാജന്‍ പാര്‍ട്ടിയില്‍ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് വൈദേകം റിസോര്‍ട്ടിലെ ഇ പി ജയരാജന്റെ കുടുംബത്തിന്റെ ഓഹരി പങ്കാളിത്തം വിവാദത്തിലായത്. ഇ പി ജയരാജന്റെ ഭാര്യയ്ക്കും മകനും ഓഹരി പങ്കാളിത്തമുള്ള കണ്ണൂര്‍ മൊറാഴയിലെ വേദകം റിസോര്‍ട്ടുമായി ബന്ധപ്പെട്ട കള്ളപ്പണ ആരോപണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുമ്പ് കേസെടുത്തിരുന്നു.

 

Leave a comment

Your email address will not be published. Required fields are marked *