#kerala #Top Four

ശബരിമല തീര്‍ത്ഥാടനത്തിന് ശ്രീലങ്കയുടെ ഔദ്യോഗിക അംഗീകാരം

കൊളംബോ: ശബരിമല തീര്‍ത്ഥാടനത്തിനെ അംഗീകൃത തീര്‍ത്ഥാടന കേന്ദ്രമായി ശ്രീലങ്കന്‍ സര്‍ക്കാര്‍ അംഗീകരിച്ചു. തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം. ദീര്‍ഘകാലമായുള്ള തീര്‍ത്ഥാടന ബന്ധം കണക്കിലെടുത്താണ് തീരുമാനം. എല്ലാ വര്‍ഷവും 15,000ല്‍ ഏറെ ആളുകളാണ് ശ്രീലങ്കയില്‍ നിന്നും ശബരിമല തീര്‍ത്ഥാടനത്തിന് എത്തുന്നത്.

Also Read: തൃശൂരിലെ യുഡിഎഫിന്റെ പരാജയത്തിന് പിന്നില്‍ ടി.എന്‍ പ്രതാപന്‍: പി.യതീന്ദ്രദാസ്

ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് മരക്കൂട്ടം മുതല്‍ ശരംകുത്തി നെക്ക് പോയിന്റ് വരെ താല്‍ക്കാലിക പന്തല്‍ നിര്‍മിക്കാന്‍ തീരുമാനമായി. ശരംകുത്തി ആല്‍മരം മുതല്‍ താഴോട്ട് നടപ്പന്തല്‍ യു ടേണ്‍ വരെയാണ് പന്തല്‍. തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് പന്തല്‍ നിര്‍മ്മാണം.

 

Leave a comment

Your email address will not be published. Required fields are marked *