October 16, 2025
#india #Top Four

ദുരന്ത ഭൂമിയായി ഉത്തരാഖണ്ഡ്; ഗര്‍ഭിണികളെ എയര്‍ ലിഫ്റ്റ് ചെയ്ത് സൈന്യം

ഡെറാഡൂണ്‍: മിന്നല്‍ പ്രളയം മൂലം ദുരന്തഭൂമിയായി മാറിയ ഉത്തരാഖണ്ഡിലെ ധരാലി ഗ്രാമത്തില്‍ നിന്ന് രാത്രി തിരച്ചില്‍ പുരനരാരംഭിച്ചു. രണ്ട് ഗര്‍ഭിണികളെ സൈന്യം എയര്‍ ലിഫ്റ്റ് ചെയ്തു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ക്ക് സഹായം ചെയ്ത് വരികയാണ്.

Also Read: ധര്‍മ്മസ്ഥല കേസ്: പതിമൂന്നാം പോയിന്റിലും മൃതദേഹം കിട്ടിയില്ലെങ്കില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ ആലോചന

കനത്ത മഴയ്ക്ക പിന്നാലെ ഇന്നലെ തിരച്ചില്‍ നിര്‍ത്തിവെച്ചിരുന്നു. കാലാവസ്ഥാ അനുകൂലമായതിനാല്‍ തിരച്ചില്‍ പുരനരാരംഭിച്ചിട്ടുണ്ട്. ഹര്‍സില്‍, ധരാലി എന്നീ ദുരിതബാധിത പ്രദേശങ്ങളില്‍നിന്നുള്ള താമസക്കാരെ മാറ്റ്ലിയിലേക്കു വിമാനത്തില്‍ കൊണ്ടുപോയി ഒഴിപ്പിക്കല്‍ ശ്രമങ്ങളും തുടര്‍ന്നു. ഈ പ്രദേശങ്ങളിലേക്കു വായുമാര്‍ഗം ദുരിതാശ്വാസ, മെഡിക്കല്‍ സാമഗ്രികള്‍ തുടര്‍ച്ചയായി എത്തിക്കുന്നുണ്ട്.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

ഓഗസ്റ്റ് 15 വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതേത്തുടര്‍ന്നു മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലകളില്‍ മുന്നറിയിപ്പ്. ഇതുവരെ ദുരന്തഭൂമിയില്‍നിന്ന് 1,300 ലധികം പേരെയാണു രക്ഷപ്പെടുത്തിയത്.

Leave a comment

Your email address will not be published. Required fields are marked *