സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ നടപടി കേരളത്തിലും; തയാറെടുപ്പുകളും ഒരുക്കങ്ങളും തുടങ്ങി

തിരുവനന്തപുരം: സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ നടപടി (എസ്‌ഐആര്‍) കേരളത്തില്‍ അടുത്ത മാസം ആരംഭിച്ചേക്കുമെന്ന് വിവരം. ബിഹാര്‍ മാതൃകയിലുള്ള എസ്‌ഐആര്‍ നടപടിയാണ് കേരളത്തിലും ആരംഭിക്കാനിരിക്കുന്നത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശപ്രകാരം ഇതിനുള്ള തയാറെടുപ്പുകളും ഒരുക്കങ്ങളും സംസ്ഥാനത്ത് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ ഓഫിസിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. ഇതിന് മുന്‍പ് 2002ലാണ് കേരളത്തില്‍ ഏറ്റവും ഒടുവില്‍ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം നടത്തിയത്.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
കേരളത്തില്‍ തദ്ദേശ പൊതുതിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്‍ ഒക്ടോബര്‍ അവസാനം പുറപ്പെടുവിച്ചേക്കുമെന്നാണു സൂചന. തദ്ദേശ വാര്‍ഡുകളുടെയും തുടര്‍ന്നു തദ്ദേശ സ്ഥാപന അധ്യക്ഷ സ്ഥാനങ്ങളിലേക്കുമുള്ള സംവരണം നിശ്ചയിക്കുന്ന നടപടികള്‍ ഈമാസം അവസാനമോ ഒക്ടോബര്‍ ആദ്യമോ നടക്കും. ഇതിനു മുന്‍പായി എസ്‌ഐആറിന്റെ പ്രാഥമിക നടപടികള്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന് തുടങ്ങാനാവുമെന്നാണു വിലയിരുത്തല്‍.