October 17, 2025
#kerala #Top Four

രാഹുല്‍ സഭയിലെത്തിയില്ല; വിട്ടുനില്‍ക്കുന്നത് വ്യക്തിപരമെന്ന് വിശദീകരണം

തിരുവനന്തപുരം; സസ്പെന്‍ഡ് ചെയ്യപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസം നിയമസഭയിലെത്തിയില്ല. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിട്ടുനില്‍ക്കുന്നതായാണ് രാഹുല്‍ വിശദീകരണം നല്‍കിയത്. സമ്മേളനത്തിന്റെ ആദ്യ ദിവസമായ തിങ്കളാഴ്ച രാഹുല്‍ നിയമസഭയിലെത്തിയിരുന്നു.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

എന്നാല്‍, സഭയില്‍ എത്തേണ്ടതില്ലെന്ന് പാര്‍ട്ടി രാഹുലിനെ അറിയിച്ചതായാണ് വിവരം. പ്രതിപക്ഷം സര്‍ക്കാരിനെതിരേ കടന്നാക്രമണം നടത്തുന്ന ദിവസങ്ങളില്‍ സഭയിലെത്തി പോരാട്ടത്തിന് തടസ്സമാകേണ്ടെന്ന വിലയിരുത്തലിലാണ് ഈ നിലപാടെടുത്തത്. നിയമസഭയില്‍ പോലീസ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട വിഷയം ഉയര്‍ത്തി സര്‍ക്കാരിനെതിരേ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരാനാണ് പ്രതിപക്ഷനീക്കം. തിങ്കളാഴ്ച സഭയിലെത്തിയിരുന്നെങ്കിലും തുടര്‍ദിവസങ്ങളില്‍ സഭയില്‍ എത്തുമോയെന്ന ചോദ്യത്തിന് ഇന്നലെ രാഹുല്‍ മറുപടി നല്‍കിയിരുന്നില്ല.

 

Leave a comment

Your email address will not be published. Required fields are marked *