October 16, 2025
#kerala #Top Four

അമീബിക് മസ്തിഷ്‌കജ്വരം വ്യാപനം; സഭയില്‍ അടിയന്തിര പ്രമേയത്തിന് അനുമതി

തിരുവനന്തപുരം: കേരളത്തില്‍ ആശങ്ക സൃഷ്ടിച്ചുക്കൊണ്ട് വ്യാപിച്ചുക്കൊണ്ടിരിക്കുന്ന അമീബിക് മസ്തിഷ്‌ക ജ്വരത്തെപ്പറ്റി സഭയില്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള അടിയന്തിര പ്രമേയത്തിന് അനുമതി. 12 മണി തുടങ്ങുന്ന ചര്‍ച്ച രണ്ട് മണിക്കൂര്‍ നീണ്ടു നില്‍ക്കും. കൂടുതല്‍ പേര്‍ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് സഭയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ തീരുമാനമായത്.

ഹാപ്പി ബര്‍ത്ത്‌ഡേ നരേന്ദ്ര; മോദിക്ക് പിറന്നാള്‍ ആശംസകളുമായി ട്രംപ്

സഭ നടപടികള്‍ നിര്‍ത്തിവച്ചാണ് ചര്‍ച്ച ചെയ്യേണ്ടത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സഭയില്‍ ആവശ്യപ്പെട്ടു. അപൂര്‍വ്വമായ രോഗം കേരളത്തില്‍ തുടര്‍ച്ചായി റിപ്പോര്‍ട്ട് ചെയ്യുന്നതും മരണം സംഭവിക്കുന്നതും വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. ആദ്യ ഘട്ടത്തില്‍ ആരോഗ്യവകുപ്പ് കണക്ക് പോലും മറച്ചുവെച്ചിരുന്നു. രോഗബാധ തടയാനാകാത്തത് ആരോഗ്യവകുപ്പിന്റെ വീഴ്ചയാണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു.

 

Leave a comment

Your email address will not be published. Required fields are marked *