മുത്തങ്ങയില്‍ മാപ്പില്ല; എകെ ആന്റണിക്ക് മറുപടിയുമായി സികെ ജാനു

കല്‍പ്പറ്റ: മുത്തങ്ങയിലെ പൊലീസ് മര്‍ദനത്തില്‍ മാപ്പില്ലെന്ന് ആദിവാസി നേതാവ് സികെ ജാനു.മുത്തങ്ങ സംഭവത്തില്‍ ഖേദമുണ്ടെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എകെ ആന്റണി പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു ജാനു. മുത്തങ്ങയില്‍ വെടിവെപ്പ് ഒഴിവാക്കാന്‍ സര്‍ക്കാരിന് കഴിയുമായിരുന്നു. അറസ്റ്റ് വരിക്കാന്‍ എല്ലാവരും തയ്യാറായിരുന്നു. എന്നാല്‍ അത് ചെയ്യാതെ വെടിവെപ്പിലേക്ക് സര്‍ക്കാര്‍ പോയി. അന്നത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഞങ്ങള്‍ക്ക് എതിരായിരുന്നു.
വോട്ട് ചോരികളെ സംരക്ഷിക്കുന്നു; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും രാഹുല്‍ ഗാന്ധി
സമരം ചെയ്തപ്പോള്‍ ഒരു കരാര്‍ ഉണ്ടാക്കുന്നതും ഭൂമി ആദിവാസികള്‍ക്ക് നല്‍കാനുള്ള പ്രാരംഭനടപടി ഉണ്ടാകുന്നതും യു ഡി എഫ് സര്‍ക്കാരിന്റെ കാലത്താണ്. അപ്പോഴുണ്ടാക്കിയ വ്യവസ്ഥയാണ് ഇപ്പോഴും തുടരുന്നത്. വൈകിയ വേളയിലാണെങ്കിലും നടപടി തെറ്റായിപ്പോയി എന്നു പറഞ്ഞതില്‍ സന്തോഷമുണ്ട്. അവിടെ സമരം ചെയ്ത എല്ലാവര്‍ക്കും ഭൂമിയാണ് നല്‍കേണ്ടത്. മാപ്പ് പറയുന്നതിനേക്കാള്‍ പ്രയോജനം അതിനാണ് ഉണ്ടാവുക- സികെജാനുപറഞ്ഞു