#india #Top Four

തമിഴ് ഹാസ്യനടന്‍ റോബോ ശങ്കര്‍ അന്തരിച്ചു

ചെന്നൈ: തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ (46) അന്തരിച്ചു. വ്യാഴാഴ്ച ടെലിവിഷന്‍ പരിപാടിയ്ക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച റോബോ ശങ്കറിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. പിന്നാലെ രക്തസമ്മര്‍ദ്ദത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായതിനെത്തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നുവെങ്കിലും ഇന്‌ലെ രാത്രി മരണത്തിന് കീഴങ്ങുകയായിരുന്നു. മൃതദേഹം ചെന്നൈയിലെ വളസവാത്തുള്ള വീട്ടില്‍ ഇന്നലെ എത്തിച്ചു. സംസ്‌കാരം ഇന്ന് നടക്കും.

എഫ്‌ഐആര്‍ കോപ്പിയ്ക്ക് ഇനി പൊലീസ് സ്റ്റേഷനില്‍ പോകേണ്ട; ചെയ്യേണ്ടത് ഇത്രമാത്രം

അടുത്തിടെ മഞ്ഞപ്പിത്തം ബാധിച്ച റോബോ ശങ്കറിന്റെ ശരീരഭാരം നന്നായി കുറഞ്ഞിരുന്നു. ഇതു ആരാധകര്‍ക്കിടയില്‍ വലിയ ആശങ്കയുണ്ടാക്കിയിരുന്നു. എന്നാല്‍ രോഗം മാറിയതിന് പിന്നാലെ ജോലിയില്‍ പ്രവേശിച്ച റോബോ ശങ്കര്‍ പാചക റിയാലിറ്റി ഷോയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

മിമിക്രി കലാകാരനായിരുന്ന ശങ്കറിന് സ്റ്റേജില്‍ യന്ത്രമനുഷ്യനെ അനുകരിച്ചാണ് റോബോ ശങ്കര്‍ എന്നപേരു ലഭിച്ചത്. സ്റ്റാര്‍ വിജയിലെ കലക്കപോവത് യാര് എന്ന ഹാസ്യ പരിപാടിയിലൂടെ ശ്രദ്ധേയനായി. വിജയ് സേതുപതി നായകനായ ‘ഇതര്‍ക്കുതനെ അസൈപ്പെട്ടൈ ബാലമുരുക’യിലൂടെ സിനിമയിലെത്തി. വായൈ മൂടി പേശവും, ടൂറിങ് ടോക്കീസ്, മാരി തുടങ്ങിയ സിനിമകളില്‍ ശ്രദ്ധയമായ വേഷംചെയ്തു.

ഒട്ടേറെ ടെലിവിഷന്‍ പരിപാടികളിലും വെബ് സീരിസുകളിലും അഭിനയിച്ചു. ഇടക്കാലത്ത് മഞ്ഞപ്പിത്തം ബാധിച്ച് അവശനായ ശങ്കര്‍ ആരോഗ്യം വീണ്ടെടുത്ത് അഭിനയരംഗത്ത് വീണ്ടും സജീവമാകുന്നതിനിടെയാണ് മരണം. വൃക്കയുടെയും കരളിന്റെയും പ്രവര്‍ത്തനം നിലച്ചതാണ് മരണകാരണമെന്ന് ആശുപത്രിവൃത്തങ്ങള്‍ പറഞ്ഞു. ടെലിവിഷന്‍ താരം പ്രിയങ്കയാണ് ഭാര്യ. മകള്‍ ഇന്ദ്രജ ഏതാനും സിനിമകളിലും ടിവി പരിപാടികളിലും അഭിനയിച്ചിട്ടുണ്ട്.

 

 

Leave a comment

Your email address will not be published. Required fields are marked *