October 16, 2025
#International #Top Four

ഇന്ത്യയ്ക്ക് തിരിച്ചടി; എച്ച്1ബി വിസ ഫീസ് കുത്തനെ വര്‍ദ്ധിപ്പിച്ച് ട്രംപ്

വാഷിംഗ്ടണ്‍: ഇന്ത്യന്‍ വന്‍ തിരിച്ചടിയായി എച്ച്1ബി വിസ അപേക്ഷ ഫീസ് കുത്തനെ വര്‍ധിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നിലവില്‍ 1700നും 4500 ഡോളറിനും ഇടയിലാണ് ഫീസ്. അത് ഒരു ലക്ഷം ഡോളര്‍ ആയാണ് ഉയര്‍ത്തിയത്. ടെക്‌നോളജി രംഗത്ത് അമേരിക്കക്കാര്‍ക്ക് അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള നടപടിയാണിതെന്ന് ട്രംപ് വ്യക്തമാക്കി.

തീരുമാനം മാറ്റി; രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് പാലക്കാട് എത്തിയേക്കില്ല

മൂന്ന് വര്‍ഷത്തെ കാലാവധിയാണ് എച്ച്1ബി വിസയ്ക്കുള്ളത്. ഇത് നീട്ടാന്‍ സാധിക്കും. എച്ച്1ബി വിസകള്‍ ഏറ്റവും കൂടുതല്‍ കിട്ടുന്നത് ഇന്ത്യക്കാര്‍ക്ക് ആണ്. അതുകൊണ്ട് തന്നെ ഇതില്‍ കനത്ത തിരിച്ചടി ലഭിക്കുന്നതും ഇന്ത്യാക്കാര്‍ക്ക് തന്നെയാകും.

വൈദഗ്ധ്യം ആവശ്യമുള്ള തൊഴില്‍ മേഖലകളില്‍ വിദേശ തൊഴിലാളികളെ നിയമിക്കാന്‍ അനുവദിക്കുന്ന നോണ്‍-ഇമിഗ്രന്റ് വിസയാണ് ഒ1ആ വിസ. വിവരസാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ശാസ്ത്രം, ഫിനാന്‍സ്, വൈദ്യശാസ്ത്രം തുടങ്ങിയ തൊഴില്‍ മേഖലകളിലാണ് ഇത് ഉപയോഗിക്കുന്നത്. അമേരിക്കയിലെ തൊഴിലുടമയാണ് ഈ വിസക്ക് അപേക്ഷിക്കുന്നത്. തൊഴിലാളികള്‍ക്ക് ഇത് അപേക്ഷിക്കാന്‍ കഴിയില്ല. വിസ ലഭിക്കുന്നതിനായി യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസില്‍ ആണ് അപേക്ഷ നല്‍കേണ്ടത്.

Leave a comment

Your email address will not be published. Required fields are marked *