തകര്‍ന്ന റോഡ് ശരിയാക്കിയിട്ട് ടോള്‍ പിരിക്കാം; പാലിയേക്കരയില്‍ ടോള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കാതെ ഹൈക്കോടതി

കൊച്ചി: തൃശ്ശൂര്‍ പാലിയേക്കരയില്‍ ടോള്‍ പിരിവ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി നീട്ടി. ടോള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുന്നില്ലെന്ന് ഹൈക്കോടതി അറിയിച്ചു. ഹര്‍ജികള്‍ വീണ്ടും വ്യാഴാഴ്ച പരിഗണിക്കും. തകര്‍ന്ന റോഡ് നന്നാക്കിയിട്ട് വരൂ എന്ന് ഹൈക്കോടതി പറഞ്ഞു. മുരിങ്ങൂരിലെ സര്‍വീസ് റോഡ് തകര്‍ന്നത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഈ നടപടി.
ജിഎസ്ടി 2.0; ജീവന്‍രക്ഷാ മരുന്നുകള്‍ക്കും വില കുറയും
ചില വ്യവസ്ഥകളോടെ ടോള്‍ പുനരാരംഭിക്കുന്നത് അനുവദിക്കാമെന്ന് കോടതി കഴിഞ്ഞ ദിവസം പരാമര്‍ശിച്ചിരുന്നു. ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടര്‍ന്ന് ഒരു മാസം മുമ്പാണ് പാലിയേക്കരയിലെ ടോള്‍ പിരിവ് കോടതി താല്‍ക്കാലികമായി തടഞ്ഞത്. ജനവികാരത്തിനൊപ്പം ആണ് കോടതി എന്ന് പാലിയേക്കരയിലെ പരാതിക്കാരില്‍ ഒരാളായ ഷാജി കോടങ്കണ്ടത്തില്‍ പ്രതികരിച്ചു.