അനിശ്ചിതത്വത്തിന് അവസാനം; അര്‍ജന്റീനയ്ക്ക് കേരളത്തില്‍ എതിരാളികള്‍ ഓസ്‌ട്രേലിയ

കൊച്ചി: കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ ഉറ്റുനോക്കിയിരുന്ന മെസിയുടെയും സംഘത്തിന്റെയും കേരള സൗഹൃദ മത്സരത്തിന് കളമൊരുങ്ങുന്നു. കേരളത്തില്‍ അര്‍ജന്റീനയ്‌ക്കൊപ്പം കളിക്കുക ഓസ്‌ട്രേലിയ ആണെന്നാണ് വിവരം. ഓസ്‌ട്രേലിയയും സ്‌പോണ്‍സറും കരട് കരാര്‍ കൈമാറിയതോടെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണമായത്. ലോക റാങ്കിംഗില്‍ 25-ാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയാണ് അര്‍ജന്റീനയുടെ എതിരാളിയാകാന്‍ സാധ്യത ഏറെ.
പാലിയേക്കര ടോള്‍പിരിവ് വിലക്കില്‍ ലാഭം കൊയ്ത് കെഎസ്ആര്‍ടിസി
ഈ രണ്ട് ടീമുകളും ഖത്തര്‍ ലോകകപ്പില്‍ ഏറ്റുമുട്ടിയിരുന്നു. മത്സരവുമായുള്ള നിര്‍ണായക ചര്‍ച്ചയ്ക്കായി അര്‍ജന്റീന ടീം മാനേജന്‍ ഇന്ന് കൊച്ചിയില്‍ എത്തും. വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം ഉച്ചയ്ക്ക് രണ്ടരയോടെ കായിക മന്ത്രി വി. അബ്ദുറഹ്‌മാനോടൊപ്പം കലൂര്‍ സ്റ്റേഡിയം സന്ദര്‍ശിക്കും. നവംബര്‍ 15-ന് അര്‍ജന്റീന ടീം കൊച്ചിയിലെത്തുമെന്നാണ് ലഭിക്കുന്ന വിവരം. നവംബര്‍ 15-നും 18-നും ഇടയിലാകും മത്സരം നടക്കുക. ഒരാഴ്ച മുന്‍പ് ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ സെക്യൂരിറ്റി ഓഫീസര്‍ സ്റ്റേഡിയം സന്ദര്‍ശിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തിയിരുന്നു.