ഓപ്പറേഷന്‍ നംഖോര്‍; ഭൂട്ടാന്‍ പട്ടാളം വിറ്റ കാറുകള്‍ കേരളത്തിലും, ദുല്‍ഖറിന്റെയും പൃഥ്വിരാജിന്റെയും വീട്ടില്‍ കസ്റ്റംസ് റെയ്ഡ്

കൊച്ചി: ഭൂട്ടാന്‍ വഴി ആഡംബര കാറുകള്‍ നികുതിവെട്ടിച്ച് ഇന്ത്യയില്‍ എത്തിക്കുന്നെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഓപ്പറേഷന്‍ നംഖൂര്‍ എന്ന പേരില്‍ രാജ്യവ്യാപകമായി കസ്റ്റംസ് റെയ്ഡ്. പൃഥ്വിരാജിന്റെ തേവരയിലുള്ള വീട്ടിലും ദുല്‍ഖര്‍ സല്‍മാന്റെ പനമ്പിള്ളി നഗറിലുള്ള വീട്ടിലും കസ്റ്റംസ് പരിശോധന നടത്തുന്നുണ്ട്. നടന്മാരുടെ വീടുകളിലടക്കം കേരളത്തില്‍ മുപ്പതിടങ്ങളിലാണ് കസ്റ്റംസ് ഇന്ന് പരിശോധന നടത്തുന്നത്. കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ 30 കേന്ദ്രങ്ങളിലാണ് പരിശോധന. പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ കസ്റ്റംസ് സംഘം എത്തിയെങ്കിലും അവിടെ വാഹനങ്ങള്‍ ഇല്ലാത്തതിനാല്‍ പരിശോധന നടത്താതെ മടങ്ങിപ്പോയി. സംസ്ഥാനത്തെ വിവിധ കാര്‍ ഷോറൂമുകളിലും കസ്റ്റംസ് പരിശോധന നടത്തുണ്ട്.
അനിശ്ചിതത്വത്തിന് അവസാനം; അര്‍ജന്റീനയ്ക്ക് കേരളത്തില്‍ എതിരാളികള്‍ ഓസ്‌ട്രേലിയ
നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിയത് 150 കാറുകളാണ്, അതില്‍ 20 എണ്ണം കേരളത്തിലേയ്ക്ക് ആണ് കൊണ്ടുവന്നിട്ടുള്ളത്. ഭൂട്ടാനില്‍ നിന്നുകൊണ്ടുവരുന്ന വാഹനങ്ങള്‍ പഴയ വാഹനങ്ങള്‍ എന്ന പേരില്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിക്കുന്നു എന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. 8 തരം കാറുകളാണ് നികുതിവെട്ടിച്ച് ഇന്ത്യയില്‍ എത്തിച്ചത്. വിദേശത്ത് നിന്ന് ആഡംബര വാഹനങ്ങള്‍ ഭൂട്ടാനിലേക്ക് ഇറക്കുമതി ചെയ്യുമ്പോള്‍ ചില ഇളവുകളുണ്ട്.
ഈ വാഹനങ്ങള്‍ ഭൂട്ടാനില്‍ വ്യാജ മേല്‍വിലാസം ഉണ്ടാക്കി അവിടെ രജിസ്റ്റര്‍ ചെയ്യുകയും ഭൂട്ടാനില്‍ നിന്നുള്ള വാഹനങ്ങള്‍ ആദ്യം ഹിമാചലില്‍ രജിസ്റ്റര്‍ ചെയ്യും. അവിടെ നിന്ന് ഇന്ത്യയിലെ പല ഭാഗത്തായി എത്തിക്കുന്നതാണ് രീതി. പീന്നീട് നമ്പര്‍ മാറ്റും എന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇത്തരത്തില്‍ വാഹനങ്ങള്‍ എത്തിക്കാന്‍ ഇന്ത്യയില്‍ ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ഏജന്റുമാരെ കേന്ദ്രീകരിച്ച് കസ്റ്റംസ് നടത്തിയ അന്വേഷണത്തിലാണ് ഉപഭോക്താക്കള്‍ ആരൊക്കെയാണെന്ന് കണ്ടെത്തിയത്. ഇവരില്‍ പ്രമുഖ സിനിമാ താരങ്ങള്‍, വ്യവസായികള്‍ എന്നിവര്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം.