പാലിയേക്കര ടോള്‍പിരിവ് വിലക്കില്‍ ലാഭം കൊയ്ത് കെഎസ്ആര്‍ടിസി

തൃശ്ശൂര്‍: ഒക്ടോബര്‍ ആറിന് തുടങ്ങിയ ടോള്‍ പിരിവ് വിലക്കില്‍ ഒരു കോടി ലാഭവുമായി കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസിക്ക് പ്രതിമാസം നിശ്ചിത തുകയാണ് ടോള്‍നിരക്ക്. മാസംതോറും 1050 ആയിരുന്നത് കുത്തനെ ഉയര്‍ത്തിയിരുന്നു. ടോള്‍ നല്‍കാതെ പ്രതിദിനം ശരാശരി 800 ബസുകള്‍വീതമാണ് ഇതുവഴി കടന്നുപോകുന്നത്. പാലിയേക്കര വഴി കടന്നുപോകണമെങ്കില്‍ ഒരു ബസിനു മാസം 7310 രൂപ ടോള്‍ അടയ്ക്കണം.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
പ്രതിദിനം കടന്നുപോകുന്ന ബസുകളില്‍ 20 ശതമാനത്തില്‍ത്താഴെ മാത്രമാണ് ഒന്നിലേറെ തവണ ടോള്‍ഗേറ്റ് കടക്കുക. ഒന്നിലേറെത്തവണ കടക്കുകയാണെങ്കില്‍ രണ്ടാംപ്രവേശനം മുതല്‍ പാതിയാണ് ടോള്‍നിരക്ക്. ഇങ്ങനെ നോക്കുമ്പോള്‍ 800 ബസ് 7310 രൂപ വീതം ഒരു മാസം ലാഭിക്കുന്നയിനത്തില്‍ മാത്രം കെഎസ്ആര്‍ടിസിക്ക് 55.5 ലക്ഷം ലാഭമുണ്ട്. ഇത് 50 ദിവസത്തിലേക്കെത്തുമ്പോള്‍ 90 ലക്ഷത്തിനടുത്തെത്തും.