October 16, 2025
#kerala #Top Four

വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാടെത്തി

പാലക്കാട്: ലൈംഗികാരോപണ വിവാദങ്ങള്‍ക്കിടെ പാലക്കാടെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. 38 ദിവസങ്ങള്‍ക്ക് ശേഷമാണ് രാഹുല്‍ മണ്ഡലത്തിലെത്തുന്നത്. മുന്‍ മണ്ഡലം പ്രസിഡന്റ് സേവ്യരുടെ വീട്ടിലാണ് എംഎല്‍എ എത്തിയത്. രാവിലെ മാധ്യമങ്ങളെ കാണുമെന്നും അറിയിച്ചു.

ഓപ്പറേഷന്‍ നുംഖോര്‍; ദുല്‍ഖറിന്റെ വാഹനം രജിസ്റ്റര്‍ ചെയ്തത് മറ്റൊരാളുടെ പേരില്‍, സമന്‍സ് നല്‍കും

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോട് കൂടിയാണ് അടൂരിലുള്ള വീട്ടില്‍ നിന്ന് രാഹുല്‍ പാലക്കാടേക്ക് തിരിച്ചത്. രാഹുലിന്റെ വരവ് കണക്കിലെടുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേരത്തെ തന്നെ എംഎല്‍എ ഓഫീസിന് സമീപമെത്തിയിരുന്നു. പ്രതിഷേദമുണ്ടായേക്കുമെന്ന വിവരത്തെ തുടര്‍ന്ന് എംഎല്‍എ ഓഫീസില്‍ കനത്ത സുരക്ഷ ഒരുക്കി.

 

Leave a comment

Your email address will not be published. Required fields are marked *