October 16, 2025
#kerala #Top Four

എന്‍എസ്എസിന്റെ നിലപാടില്‍ യുഡിഎഫ് ആശങ്കപ്പെടേണ്ടതില്ല: വിഡി സതീശന്‍

തിരുവനന്തപുരം: എന്‍എസ്എസ് എടുത്തനിലപാടില്‍ പരാതിയോ ആരോപണമോ ആക്ഷേപമോ യുഡിഫ് ഉന്നയിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.എന്‍എസ്എസിന്റെ നിലപാടില്‍ യുഡിഎഫ് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും സതീശന്‍ പറഞ്ഞു.

എന്റെ രാഷ്ട്രീയ നിലപാട് പറ‍ഞ്ഞുകഴിഞ്ഞു; കൂടുതലൊന്നും പറയാനില്ലെന്ന് ജി.സുകുമാരൻ നായര്‍

എന്‍എസ്എസ് സാമുദായിക സംഘടനയാണ്. അവര്‍ക്ക് അവരുടെ നിലപാടെടുക്കാം. അതിന് പൂര്‍ണസ്വാതന്ത്ര്യമുണ്ട്. അവര്‍ എന്ത് തീരുമാനമെടുക്കണമെന്ന് പറയേണ്ടത് ഞങ്ങളല്ലെന്നും സതീശന്‍ പറഞ്ഞു. കപട ഭക്തി കാണിക്കുന്ന അയ്യപ്പ സംഗമവുമായി ഞങ്ങള്‍ ഒരുകാരണവശാലും സഹകരിക്കില്ല. അത് ഞങ്ങളുടെ രാഷ്ട്രീയ തീരുമാനമാണ്. അതില്‍ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *