October 16, 2025
#kerala #Top Four

കണ്ണൂരില്‍ ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം

കണ്ണൂര്‍: കണ്ണപുരത്ത് ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്. ബിജെപി കല്യാശ്ശേരി മണ്ഡലം ജനറല്‍ സെക്രട്ടറി ബിജു നാരായണന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്നാണ് ബിജെപിയുടെ ആരോപണം. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. ഉഗ്ര ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നു നോക്കിയപ്പോള്‍ അക്രമികള്‍ ഓടി രക്ഷപ്പെട്ടിരുന്നു. ആക്രമണത്തില്‍ വീടിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

ധനികരായ അയ്യപ്പഭക്തരെ ചൂഷണം ചെയ്തു; ഉണ്ണിക്യഷ്ണന്‍ പോറ്റിക്ക് കുരുക്ക് മുറുകുന്നു

ബോംബേറില്‍ വീടിന്റെ മുന്‍വശത്തെ ജനല്‍ച്ചില്ലുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. വീടിന്റെ തൂണിനും കേടുപാടുകള്‍ സംഭവിച്ചു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ടൈലുകള്‍ ചിതറിത്തെറിച്ച നിലയിലായിരുന്നു. ബോംബിന്റെ അവശിഷ്ടങ്ങള്‍ വീടിന്റെ പരിസരത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. വിവരമറിഞ്ഞ് കണ്ണപുരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം.

Leave a comment

Your email address will not be published. Required fields are marked *