#kerala #Top Four

സ്വര്‍ണപാളി വിവാദം; ദേവസ്വം ബോര്‍ഡിന്റെ തലപ്പത്ത് കപട ഭക്തന്മാര്‍, വേണ്ടിവന്നാല്‍ സമരത്തിന് ഇറങ്ങും: കെ മുരളീധരന്‍

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ വേണ്ടിവന്നാല്‍ സമരത്തിന് ഇറങ്ങുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കപട ഭക്തന്മാര്‍ ദേവസ്വം ബോര്‍ഡിന്റെ തലപ്പത്തിരിക്കുന്നതാണ് പ്രശ്നമെന്നും വിവാദം ഉയരുന്ന കാലഘട്ടത്തില്‍ രണ്ട് കാലയളവിവും യുഡിഎഫ് ആയിരുന്നില്ല അധികാരത്തിലെന്നും രാഷ്ട്രീയകാര്യ സമിതിയില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും കെ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

‘സ്വര്‍ണപ്പാളികള്‍ നേരെയാക്കാന്‍ കൊണ്ടുപോയത് 2019ലും 2025ലുമാണ്. ആ രണ്ട് തവണയും യുഡിഎഫ് അല്ല അധികാരത്തില്‍. ഇതേപ്പറ്റി വസ്തുനിഷ്ഠമായ അന്വേഷണം നടത്തണം എന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും കോണ്‍ഗ്രസ് തയ്യാറല്ല. ആറാം തീയതി നടക്കുന്ന രാഷ്ട്രീയകാര്യ സമിതിയില്‍ വിഷയം ചര്‍ച്ച ചെയ്ത് വേണ്ടി വന്നാല്‍ സമരത്തിന്റെ പാതയിലേക്ക് ഞങ്ങള്‍ കടക്കും’, കെ മുരളീധരന്‍ പറഞ്ഞു. ശബരിമലയുടെ കാര്യത്തില്‍ ആര് എന്ത് കാണിച്ചാലും തെറ്റ് തന്നെയാണ്. ഒരന്വേഷത്തെയും തങ്ങള്‍ ഭയപ്പെടുന്നില്ല. പൂര്‍വ്വകാലം പറഞ്ഞ് ഭയപ്പെടുത്തേണ്ട കാര്യമില്ല. യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

 

 

Leave a comment

Your email address will not be published. Required fields are marked *