സത്യം തെളിയും, സ്വര്‍ണപ്പാളി തട്ടിപ്പില്‍ വേണ്ടത് സമഗ്ര അന്വേഷണം: പി എസ് പ്രശാന്ത്

തിരുവനന്തപുരം : ശബരിമല സ്വര്‍ണപാളി തട്ടിപ്പില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്് പി എസ് പ്രശാന്ത്. 1999 മുതലുള്ള കാര്യങ്ങള്‍ അന്വേഷണം നടക്കട്ടെയെന്നും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സ്റ്റാന്‍ഡിങ് കോണ്‍സിലിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പിഎസ് പ്രശാന്ത് പറഞ്ഞു.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
ദേവസ്വം വിജിലന്‍സിന്റെ അന്വേഷണത്തില്‍ തന്നെ സത്യം തെളിയും. ഉണ്ണികൃഷ്ണന്‍ പോറ്റി സ്വയം കുഴിച്ച കുഴിയില്‍ വീണു. ഉണ്ണികൃഷ്ണന്‍ പോറ്റി യുടെ കൂടുതല്‍ തട്ടിപ്പിന്റെ കാര്യങ്ങള്‍ പുറത്തുവരുന്നുണ്ട്. തുടക്കം മുതല്‍ തന്നെ ഈ ബോര്‍ഡ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ മാറ്റി നിര്‍ത്തിയിരുന്നു സ്മാര്‍ട്ട് ക്രിയേഷന്‍സ് നല്ല സ്ഥാപനം തന്നെയാണ് പണ്ടുണ്ടായിരുന്ന അവതാരങ്ങളില്‍ പത്തിലൊന്നു പോലും ഇപ്പോള്‍ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.