#kerala #Top Four

ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം എതിര്‍ത്തു; ഭാര്യയെ കൊലപ്പെടുത്തി കൊക്കയില്‍ തള്ളി, ഭര്‍ത്താവ് അറസ്റ്റില്‍

ഏറ്റുമാനൂര്‍: കോട്ടയം കാണക്കാരിയില്‍ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയ കേസില്‍ സാം അറസ്റ്റില്‍. നിരവധി വിദേശവനിതകളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. ഇതേതുര്‍ന്നുള്ള വഴക്കാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്. ഭര്‍ത്താവ് സാം കെ.ജോര്‍ജ് ആണ് മൈസൂരുവില്‍ അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഇറാന്‍ സ്വദേശിനിയായ യുവതിയും പൊലീസിന്റെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു.

തിരുവോണം ബമ്പര്‍ ഭാഗ്യശാലിയെ ഇന്നറിയാം, പാലക്കാടും തൃശൂരും മുന്നില്‍

ഭാര്യയായ ജെസി വീട്ടില്‍ ഉള്ളപ്പോള്‍ ഇയാള്‍ സ്ത്രീകളുമായി വന്നിരുന്നു. ഇതിനെ ജെസി എതിര്‍ത്തിരുന്നു. മറ്റു സ്ത്രീകളെ വീട്ടിലെത്തിക്കുന്നതിലുള്ള എതിര്‍പ്പിനെത്തുടര്‍ന്ന് വര്‍ഷങ്ങളായി ജെസിയും മക്കളും വീടിന്റെ മുകള്‍നിലയിലാണ് താമസിച്ചിരുന്നത്. മറ്റൊരു യുവതിക്കൊപ്പം ഇയാള്‍ വീട്ടില്‍ വന്നതിനെച്ചൊല്ലി കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുന്‍പ് വഴക്ക് നടന്നിരുന്നതായി പൊലീസ് പറയുന്നു. ജെസിയെ കൊല്ലാന്‍ കുറേ നാളുകളായി സാം പദ്ധതിയിട്ടിരുന്നതായി പൊലീസ് പറയുന്നു. താന്‍ അവിവാഹിതനാണെന്നാണ് വീട്ടില്‍ എത്തുന്ന സ്ത്രീകളോട് സാം പറഞ്ഞിരുന്നത്. താന്‍ സാമിന്റെ ഭാര്യയാണെന്ന് ചില സ്ത്രീകളോട് ജെസി പറഞ്ഞിരുന്നു. ഇതോടെ, സാമിന് വൈരാഗ്യം വര്‍ധിക്കാന്‍ ഇടയാക്കിയെന്നും പൊലീസ് പറയുന്നു.

പഠനത്തിനും ജോലിക്കുമായി മക്കളെല്ലാം വിദേശത്തേക്കു പോയതോടെ 6 മാസമായി ജെസി ഒറ്റയ്ക്കാണ് മുകള്‍നിലയില്‍ കഴിഞ്ഞിരുന്നത്. ദിവസവും അമ്മയെ ഫോണ്‍ വിളിക്കാറുള്ള മക്കള്‍ 26ന് പലതവണ വിളിച്ചിട്ടും കിട്ടാതെ വന്നതോടെയാണ് പൊലീസില്‍ പരാതിപ്പെട്ടത്. കിടപ്പുമുറിയില്‍ വച്ച് ജെസിയെ മൂക്കും വായും തോര്‍ത്ത് ഉപയോഗിച്ച് അമര്‍ത്തി ശ്വാസംമുട്ടിച്ചാണ് ജെസിയെ കൊലപ്പെടുത്തിയത്. മൃതദേഹം കാറിന്റെ ഡിക്കിയില്‍ കയറ്റി രാത്രി ഒരു മണിയോടെ ചെപ്പുകുളത്തെത്തി കൊക്കയിലെറിയുകയായിരുന്നു. ഇടുക്കി ഉടുമ്പന്നൂര്‍ ചെപ്പുകുളം വ്യൂ പോയിന്റില്‍ റോഡില്‍ നിന്ന് 50 അടി താഴ്ചയില്‍നിന്നാണ് ജെസിയുടെ മൃതദേഹം കണ്ടെത്തിയത്.

 

Leave a comment

Your email address will not be published. Required fields are marked *