October 16, 2025
#kerala #Top Four

ഓണം ബമ്പർ ഫലം പ്രഖ്യാപിച്ചു; ബമ്പറടിച്ചത് TH 577825 ടിക്കറ്റിന്

തിരുവനന്തപുരം: 2025ലെ ഓണം ബമ്പർ നറുക്കെടുത്തു. BR 105 എന്ന സീരീയൽ നമ്പറാണ് നറുക്കെടുത്തിരിക്കുന്നത്. 25 കോടി രൂപയുടെ ഒന്നാം സമ്മാനം TH 577825 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. ആരാകും 25 കോടിയുടെ ഭാ​ഗ്യശാലി എന്നറിയാൻ ഇനിയും കാത്തിരിക്കണം.
ഇതോടൊപ്പം 12 കോടിയുടെ പൂജാ ബമ്പർ ഭാഗ്യക്കുറിയുടെ പ്രകാശനം ഇന്ന് നടന്നു. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് തിരുവനന്തപുരം ഗോർഖി ഭവനിലെ നറുക്കെടുപ്പ് വേദിയിലാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ നറുക്കെടുപ്പും പ്രകാശനവും നടത്തിയത്. കനത്ത മഴയും ജിഎസ്ടി മാറ്റവുമായി ബന്ധപ്പെട്ട് ഏജന്റുമാരുടെ അഭ്യർത്ഥനയും പരിഗണിച്ചാണ് കഴിഞ്ഞ മാസം 27-ന് നടത്താനിരുന്ന തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്നത്തേയ്ക്ക് മാറ്റിയത്. തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ 75 ലക്ഷം ടിക്കറ്റുകളാണ് ഈ വർഷം വിറ്റത്.

ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം എതിര്‍ത്തു; ഭാര്യയെ കൊലപ്പെടുത്തി കൊക്കയില്‍ തള്ളി, ഭര്‍ത്താവ് അറസ്റ്റില്‍

ജില്ലാ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ചതിൽ ഒന്നും, രണ്ടും മൂന്നും സ്ഥാനങ്ങളിൽ പാലക്കാട്, തൃശൂർ, തിരുവനന്തപുരം ജില്ലകളാണ്. പാലക്കാട് മാത്രം 14,07,100 ടിക്കറ്റുകളാണ് വിറ്റഴിച്ചത്. തൃശൂരിൽ 9,37,400 ടിക്കറ്റുകളും തിരുവനന്തപുരത്ത് 8,75,900 ടിക്കറ്റുകളുമാണ് വിറ്റഴിച്ചത്. തിരുവോണം ബമ്പറിന്റെ രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി 5 ലക്ഷം വീതം 10 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി 10 പരമ്പരകൾക്ക് 2 ലക്ഷം വീതവുമാണ്. ഒപ്പം 5,000 മുതൽ 500 രൂപ വരെയുള്ള സമ്മാനവുമുണ്ട്.

Leave a comment

Your email address will not be published. Required fields are marked *