സ്വര്‍ണപാളി വിവാദം; തിരുവാഭരണം കൊണ്ടുപോയത് പൊലീസ് അകമ്പടിയില്‍, ദേവസ്വം ബോര്‍ഡിന് വീഴ്ച സംഭവിച്ചിട്ടില്ല: പി എസ് പ്രശാന്ത്

പത്തനംതിട്ട: ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. സ്വര്‍ണ്ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കയ്യിലല്ല കൊടുത്തുവിട്ടതെന്നും ചെന്നൈയില്‍ കൊണ്ടുപോയത് പൊലീസ് അകമ്പടിയിലാണെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിയോട് ചെന്നൈയില്‍ വരാനാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി ജെ എസ് ജോര്‍ജ് അന്തരിച്ചു
അറ്റകുറ്റപ്പണിക്കായി ഇപ്പോള്‍ കൊണ്ടുപോയതില്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. 2019ലെ ഉത്തരവിലാണ് ചെമ്പ് പാളികള്‍ എന്ന് പറഞ്ഞിട്ടുള്ളത്. അതില്‍ താന്‍ എന്താണ് ചെയ്യേണ്ടത്? ഇക്കാര്യം കോടതി അന്വേഷിക്കട്ടെ. സ്മാര്‍ട്ട് ക്രിയേഷന്‍സുമായുള്ള 40 വര്‍ഷത്തെ വാറന്റി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ പേരിലാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ ഒപ്പം കൂട്ടേണ്ടി വന്നത്. ഇത്തരം അവതാരങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. പ്രതിപക്ഷ നേതാവ് എന്തുകൊണ്ട് ഇപ്പോള്‍ മിണ്ടുന്നില്ല. പറയുന്നതൊക്കെയും വങ്കത്തരമാണ്. ആഗോള അയ്യപ്പ സംഗമത്തോടെയാണ് വിവാദം ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.