ശബരിമല ദ്വാരപാലകശില്പം ആന്ധ്രയിലും എത്തിച്ചു; ലക്ഷ്യം പണപ്പിരിവ്

ബെംഗളൂരു: പണപ്പിരിവ് ലക്ഷ്യമിട്ടുക്കൊണ്ട് ശബരിമലയിലെ ദ്വാരപാലക ശില്പം ആന്ധ്രപ്രദേശിലും എത്തിച്ചിട്ടുണ്ടെന്ന് വിവരം. പെന്തുര്‍ത്തിയില്‍ നിര്‍മ്മിച്ച അയ്യപ്പക്ഷേത്രത്തിനായി ദ്വാരപാലക ശില്പംം ഉപയോഗിച്ച് പണപ്പിരിവ് നടത്തുകയും ചെയ്തു. 2020ല്‍ പെന്തുര്‍ത്തിയിലെ അയ്യപ്പക്ഷേത്രം നിര്‍മ്മിച്ചത് ശബരിമല ക്ഷേത്രത്തന്റെ മാതൃകയിലാണ്.
ക്ഷേത്രം നിര്‍മ്മിച്ചത് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നേതൃത്വത്തിലാണ്. ക്ഷേത്രം അറിയപ്പെടുന്നത് ഉത്തര ആന്ധ്ര ശബരിമല എന്ന പേരിലാണ്. പതിനെട്ടാംപടിയും മാളികപ്പുറവും കന്നിമൂല ഗണപതിയും ഇവിടെ പുനസൃഷ്ടിച്ചു ക്ഷേത്രത്തിന് ഉത്തര ആന്ധ്ര ശബരിമല എന്ന പേര് നല്‍കിയതും ഉണ്ണികൃഷ്ണന്‍ പോറ്റിയാണ്.