ദ്വാരപാലക ശില്‍പങ്ങളില്‍ പൊതിഞ്ഞ സ്വര്‍ണം നഷ്ടപ്പെട്ടു; മോഷണ പരാതിയുമായി ശബരിമല കര്‍മ്മസമിതി

കൊച്ചി: ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്‍പങ്ങളില്‍ സ്വര്‍ണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട സംഭവത്തില്‍ വിവാദങ്ങള്‍ പുരോഗമിക്കെ മോഷണ പരാതിയുമായി ശബരിമല കര്‍മ്മസമിതി. ദ്വാരപാലക ശില്‍പങ്ങളില്‍ പൊതിഞ്ഞ സ്വര്‍ണം നഷ്ടപ്പെട്ട സംഭവത്തില്‍ മോഷണം, വിശ്വാസ വഞ്ചന, സംഘടിത കൊള്ള എന്നിവ സംശയിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ശബരിമല കര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ എസ് ജെ ആര്‍. കുമാര്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
സ്വര്‍ണപ്പാളി വിവാദം; ചോദ്യം ചെയ്യലിന് ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം ആസ്ഥാനത്ത്
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, ബോര്‍ഡിന്റെ ഉദ്യോഗസ്ഥര്‍, ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്നിവരെ പ്രതിചേര്‍ത്ത് അന്വേഷണം നടത്തണമെന്നും മോഷ്ടിക്കപ്പെട്ട വസ്തുക്കള്‍ ലഭിച്ച ആളുകളെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും കണ്ടെത്തണം എന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.