ക്ഷുഭിതനായി സ്പീക്കര്‍: സ്വര്‍ണപ്പാളിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രതിപക്ഷ ബഹളം, സഭ അലങ്കോലമായി
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി വിഷയവുമായി ബന്ധപ്പെട്ട് ഭയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രതഷേധവുമായി പ്രതിപക്ഷ. അസാധാരണമായ പ്രതിഷേധവുമാണ് പ്രതിപക്ഷം ഇന്ന് അഴിച്ചുവിട്ടത്. ദേവസ്വം മന്ത്രി രാജി വെക്കുന്നതുവരെയും ദേവസ്വം ബോര്‍ഡ് അംഗങ്ങളെ പുറത്താക്കുന്നതു വരെയും സഭാ നടപടികളുമായി സഹരിക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്ന് വി ഡി സതീശന്‍ പറഞ്ഞു. ചോദ്യോത്തര വേളയ്ക്ക് തടസ്സം സൃഷ്ടിച്ചുകൊണ്ടാണ് പ്രതിപക്ഷം ബഹളം വെക്കുന്നത്. തുടര്‍ന്ന് സ്പീക്കര്‍ ക്ഷുഭിതനായി.
ഭൂട്ടാന്‍ വാഹനക്കടത്ത്; മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് എന്നിവരുടെ വീട്ടില്‍ ഇഡി പരിശോധന
ഇന്നലെ സഭയുടെ ഗാലറിയില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. അപ്പോഴാണ് പ്രതിഷേധം ബഹളം വെച്ചത്. സ്പീക്കറുടെ മുഖം മറച്ചുകൊണ്ടായിരുന്നു പ്രതിഷേധം. ഇതാണോ കുട്ടികള്‍ കണ്ട് പഠിക്കേണ്ടതെന്നും ഇത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും സ്പീക്കര്‍ പറഞ്ഞു. ബഹളത്തിനിടയില്‍ ചോര്‍ ഹേ ചോര്‍ ഹേ മുഴുവന്‍ ചോര്‍ ഹേ എന്ന് പ്രതിപക്ഷത്തെ മന്ത്രി വി ശിവന്‍കുട്ടി ആക്ഷേപിക്കുകയും ചെയ്തു. സഭാനടപടികള്‍ക്ക് തടസ്സം വരുത്തിക്കൊണ്ട് പ്ലക്കാര്‍ഡും ബാനറുകളുമായി പ്രതിപക്ഷം പ്രതിഷേധിക്കുകയാണ്.
ഇതിനിടെ വാച്ച് ആന്‍ഡ് വാര്‍ഡും പ്രതിപക്ഷ അംഗങ്ങളും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. സഭയില്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ പഴയ ചിത്രം പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടി. ഇതില്‍ പ്രകോപിതരായി ഭരണനിരയും പ്രതിഷേധവുമായി എഴുന്നേറ്റു. പ്രതിപക്ഷത്തെ പ്രതിരോധിക്കാന്‍ മന്ത്രി മുഹമ്മദ് റിയാസ് ആണ് ആദ്യം നടുത്തളത്തില്‍ ഇറങ്ങിയത്. മന്ത്രിമാരെല്ലാം ബഹളം വെച്ചതോടെ സഭ അലങ്കോലമായി.





Malayalam 














































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































