October 16, 2025
#kerala #Top Four

മുഖ്യമന്ത്രിയുടെ മകന് ഡി നോട്ടീസ് നല്‍കിയത് സിപിഎം 2 വര്‍ഷം മറച്ചുവെച്ചു: വിഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍െതിരെ ആപണവുമായി പ്രതിക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് ഇഡി നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് ആര്‍എസ്എസ് നേതാവിനെ എഡിജിപി ആയിരുന്ന എംആര്‍ അജിത് കുമാര്‍ പോയി കണ്ടത് എന്നാണ് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിക്കുന്നത്. ലൈഫ് മിഷന്‍ കോഴയില്‍ പിണറായി വിജയന്റെ മകന് നോട്ടീസ് നല്‍കിയത് ഇ.ഡിയും മുഖ്യമന്ത്രിയും സി.പി.എമ്മും രണ്ടു വര്‍ഷം മറച്ചുവച്ചു. മകന് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് ആര്‍എസ്എസ് നേതാവിനെ എഡിജിപി ആയിരുന്ന അജിത് കുമാര്‍ കാണാന്‍പോയത്.

വെടിനിര്‍ത്തല്‍ കരാറില്‍ നാളെ ഒപ്പിടും; പലായനം ചെയ്ത ആയിരങ്ങള്‍ മടങ്ങിയെത്തുന്നു

തൃശ്ശൂര്‍ പൂരം കലക്കിയെന്നും തൃശ്ശൂര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ സിപിഎം സഹായിച്ചെന്നുമുള്ള ആരോപണങ്ങള്‍ ഇതിന് പിന്നാലെയാണ് വരുന്നത്. ഇതെല്ലാം സെറ്റില്‍മെന്റ് ആണെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് അടിവരയിടുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന സംഭവങ്ങളെന്ന് സതീശന്‍ പറഞ്ഞു. യഥാര്‍ത്ഥ വസ്തുത പുറത്തുവരണം. വിഷയത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണം. കേസില്‍ തുടര്‍നടപടികളുമായി എന്തുകൊണ്ട് മുമ്പോട്ട് പോയില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും വ്യക്തമാക്കണമെന്ന് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.

Leave a comment

Your email address will not be published. Required fields are marked *