ആര്‍എസ്എസിനെതിരെ കുറിപ്പെഴുതി യുവാവ് ജീവനൊടുക്കി; മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ
പൊന്‍കുന്നം: ബാല്യകാലത്ത് ആര്‍എസ്എസ് ക്യാമ്പില്‍ ലൈംഗികാതിക്രമത്തിനിരയായെന്നും, അന്നത്തെ മാനസികാഘാതത്തില്‍നിന്ന് മോചിതനാകാത്തതിനാല്‍ ജീവന് വെടിയുന്നുവെന്നും ആരോപിച്ച് സാമൂഹികമാധ്യമത്തില്‍ പോസ്റ്റിട്ടതിന് ശേഷം യുവാവ് ജീവനൊടുക്കി. യുവാവിന്റെ മരണത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ഡിവൈഎഫ്ഐ. ഒക്ടോബര്‍ ഒന്‍പതിനാണ് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
സ്വര്‍ണം പൂശി തിരിച്ചെത്തിയ ദ്വാരപാലക പാളികളും തകിടുകളും ഡ്യൂപ്ലിക്കേറ്റ്; സംശയിച്ച് വിജിലന്‍സ്
സംഭവത്തില്‍ ആര്‍എസ്എസിനെതിരേ അന്വേഷണം നടത്തണമെന്നും ആരോപണവിധേയരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ആവശ്യപ്പെട്ടു. നിലവില്‍ തമ്പാനൂര്‍ പോലീസ് അസ്വാഭാവികമരണത്തിനാണ് കേസെടുത്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി ബന്ധപ്പെട്ട് കേസെടുക്കാന്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് പോലീസ് പറഞ്ഞു. യുവാവിന്റെ മരണം സംബന്ധിച്ച് വീട്ടുകാര്‍ പരാതി നല്‍കിയിട്ടില്ല.





Malayalam 



















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































