#kerala #Top Four

ഓപ്പറേഷന്‍ നംഖൂര്‍; ദുല്‍ഖറിനെ കസ്റ്റംസ് നേരിട്ട് വിളിപ്പിക്കും

കൊച്ചി: ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി നടന്‍ ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് നേരിട്ട് വിളിപ്പിച്ചേക്കും. ദുല്‍ഖര്‍ സമര്‍പ്പിച്ച രേഖകളില്‍ പരിശോധന തുടരുകയാണ്. ദുല്‍ഖറിന്റെ അപേക്ഷയില്‍ ഏഴു ദിവസത്തിനകം തീരുമാനമെടുക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം. പിടിച്ചെടുത്ത ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വിട്ടു നല്‍കണമെന്നാണ് ദുല്‍ഖറിന്റെ ആവശ്യം.

കേരളം ഇന്നും പുരുഷാധിപത്യ സമൂഹം, സമൂഹത്തിലെ ഉത്തരവാദിത്തങ്ങള്‍ സ്ത്രീകള്‍ ഏറ്റെടുക്കണം; കെ.കെ ശൈലജ

ദുല്‍ഖറിന്റെ അപേക്ഷ കസ്റ്റംസ് അപ്പലേറ്റ് അതോറിറ്റിയായ അഡീഷണല്‍ കമ്മീഷണര്‍ പരിഗണിക്കും. കസ്റ്റംസ് നിയമത്തിലെ സെക്ഷന്‍ 110 എ പ്രകാരം അന്വേഷണപരിധിയിലുള്ള വാഹനങ്ങള്‍ ഉടമകള്‍ക്ക് വിട്ടു നല്‍കാന്‍ കഴിയും. വാഹനം വിട്ട് നല്‍കുന്നില്ലെങ്കില്‍ അതിന്റെ കാരണം കസ്റ്റംസ് രേഖാമൂലം അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.

Leave a comment

Your email address will not be published. Required fields are marked *