കുന്നംകുളം മുന്‍ എംഎല്‍എ ബാബു എം.പാലിശ്ശേരി അന്തരിച്ചു

തൃശൂര്‍: കുന്നംകുളം മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ ബാബു എം പാലിശ്ശേരി (67) അന്തരിച്ചു. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായി ചികിത്സയിലായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രണ്ടു ദിവസം മുന്‍പ്് കുന്നംകുളം യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുകയായിരുന്നു.
ഇതിനിടെയാണ് മരണം സംഭവിച്ചത്. 2006ലും 2011ലും കുന്നംകുളത്ത് നിന്ന് മത്സരിച്ച് നിയമസഭയിലെത്തി. സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗം, കുന്നംകുളം ഏരിയ സെക്രട്ടറി, ലൈബ്രറി കൗണ്‍സില്‍ തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ്, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ്പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.