January 23, 2026
#kerala #Top Four

സര്‍ക്കാരിന്റെ കേരള സവാരി തൃശൂരില്‍ പ്രവര്‍ത്തനം തുടങ്ങി

തൃശ്ശൂര്‍: സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ഓട്ടോ, ടാക്‌സി സര്‍വീസ് ആയ കേരള സവാരി ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങി. തിരുവനന്തപുരം, കൊച്ചി ജില്ലകളിലാണ് കേരള സവാരി പ്രവര്‍ത്തിച്ച് വരുന്നത്. തൊഴില്‍വകുപ്പ്, പോലീസ്, മോട്ടോര്‍ വാഹനവകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് ഇത് നടപ്പാക്കുന്നത്.

നീതിക്കായി ഏതറ്റം വരെയും പോകും; ദീപക്കിന്റെ ആത്മഹത്യയില്‍ നിയമനടപടിക്ക് ഒരുങ്ങി കുടുംബം

സുരക്ഷിതവും വിശ്വസനീയവുമായ ഡ്രൈവര്‍മാരാണ് കേരള സവാരിയുടെ പ്രത്യേകത. തൃശ്ശൂര്‍ ജില്ലയില്‍ ഏകദേശം 2400 ഡ്രൈവര്‍മാരാണ് പദ്ധതിയുടെ ഭാഗമായത്. മന്ത്രിമാരായ വി. ശിവന്‍കുട്ടിയും കെ. രാജനും പദ്ധതി കലോത്സവവേദിയില്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. വി.ആര്‍. സുനില്‍കുമാര്‍ എംഎല്‍എ, അഡീഷണല്‍ ലേബര്‍ കമ്മിഷണര്‍ രഞ്ജിത്ത് പി. മനോഹര്‍, ജനപ്രതിനിധികള്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Leave a comment

Your email address will not be published. Required fields are marked *