January 23, 2026
#kerala #Top Four

എന്‍ഡിഎ പ്രവേശനം; ട്വന്റി20യില്‍ അതൃപ്തി, നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടിവിടും

കൊച്ചി: എന്‍ഡിഎയില്‍ ചേര്‍ന്നതിന് പിന്നാലെ ട്വന്റി20യില്‍ ഒരു വിഭാഗത്തിന് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടിവിട്ട് കോണ്‍ഗ്രസിലേക്ക് ചേരുമെന്നാണ് വിവരം. നേതാക്കള്‍ തമ്മിലുള്ള കൂടിയാലോചനയ്ക്ക് ശേഷം മാധ്യമങ്ങളെ കാണും. എന്നാല്‍ ഈവിവരം തള്ളിക്കൊണ്ട് എന്‍ഡിഎ പ്രവേശനത്തെ ഭൂരിഭാഗം പേരും പിന്തുണച്ചെന്നും ഒന്നോ രണ്ടോ ശതമാനം മാത്രമാണ് അതൃപ്തി പ്രകടിപ്പിച്ചതെന്നുമാണ് പാര്‍ട്ടി നേതാവ് സാബു എം ജേക്കബ് പറയുന്നത്.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

ഇതാദ്യമാണ് ഇത്തരത്തിലൊരു രാഷ്ട്രീയ പ്രതിസന്ധി പാര്‍ട്ടിക്കുള്ളില്‍ ഉണ്ടാകുന്നത്. എന്നാല്‍ ഇതുവരെ എന്‍ഡിഎ പ്രവേശനവുമായി ബന്ധപ്പെട്ട് ആരും പരസ്യപ്രതികരണത്തിന് തയ്യാറായിട്ടില്ല. അതേസമയം,
ട്വന്റി20യിലെ അസംതൃപ്തരെ ഒപ്പം നിര്‍ത്തുന്നത് ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. ഇതിലൂടെ കുന്നത്തുനാട് നിയമസഭാ മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്നാമ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.

 

 

 

Leave a comment

Your email address will not be published. Required fields are marked *