January 24, 2026
#kerala #Top Four

മോദിയുടെ സന്ദര്‍ശനത്തില്‍ അനുമതിയില്ലാതെ ഫ്ലെക്സും ബാനറും; ബിജെപിക്ക് 20 ലക്ഷം പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ

തിരുവനന്തപുരം: കഴിഞ്ഞ ദിവസത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് അനുമതിയില്ലാതെ ഫ്ലെക്സ് ബോര്‍ഡുകളും കൊടികളും ബാനറുകളും സ്ഥാപിച്ചതിന് ബിജെപി സിറ്റി ജില്ലാ കമ്മിറ്റിക്ക് 20 ലക്ഷം രൂപ പിഴ പിഴ ചുമത്തി. ബിജെപി തന്നെ ഭരിക്കുന്ന കോര്‍പറേഷനാണ് പിഴ നോട്ടിസ് നല്‍കിയത്. അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകളും മറ്റും നീക്കണമെന്നാവശ്യപ്പെട്ടിട്ടും പാലിക്കാത്തതിനാലാണ് നടപടി.

സ്വര്‍ണക്കൊള്ള; കടകംപള്ളി സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാന്‍ എസ്‌ഐടി

നടപ്പാതകളിലും ഡിവൈഡറുകളിലും ബോര്‍ഡുകള്‍ സ്ഥാപിച്ചതിനെതിരെ വ്യാപക പരാതിയുയര്‍ന്നു. തുടര്‍ന്ന് ഇവ 2 മണിക്കൂറിനുള്ളില്‍ നീക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച വൈകിട്ട് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റിന് കോര്‍പറേഷന്‍ കത്ത് നല്‍കി. എന്നാല്‍ നടപ്പാതയ്ക്കു കുറുകെ സ്ഥാപിച്ച ബോര്‍ഡുകള്‍ മാറ്റിയതൊഴിച്ചാല്‍ കാര്യമായ ഇടപെടല്‍ പാര്‍ട്ടിയുടെ ഭാഗത്തു നിന്നുണ്ടായില്ല. തുടര്‍ന്നാണ് കോര്‍പറേഷന്‍ സെക്രട്ടറി പിഴ നോട്ടിസ് നല്‍കിയത്.

 

Leave a comment

Your email address will not be published. Required fields are marked *