13 സീറ്റ് വേണമെന്ന് കേരള കോണ്‍ഗ്രസ്(എം); ഇടതുമുന്നണി ഇന്ന് യോഗം ചേരും
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ 13 സീറ്റ് വേണമെന്ന കടുത്ത നിലപാട് അറിയിച്ച് കേരള കോണ്‍ഗ്രസ് (എം). സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായ് ഇന്ന് വൈകീട്ട് മൂന്നിന് എകെജി സെന്ററില്‍ ഇടതുമുന്നണി നിര്‍ണായക യോഗം ചേരും. മുന്നണിയിലെ സീറ്റു വിഭജനം എത്രയും വേഗം പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യമിടുന്നത്. കേരള കോണ്‍ഗ്രസ് (എം) 13 സീറ്റ് ആവസ്യപ്പെട്ടെങ്കിലും 12 സീറ്റ് നല്‍കാമെന്ന നിലപാടിലാണ് ഇടതുമുന്നണി.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
സ്ഥാനാര്‍ത്ഥി പട്ടിക അന്തിമമാക്കുന്നതിനായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ചേരുന്നുണ്ട്. മുന്‍മന്ത്രി കെ കെ ശൈലജയെ മട്ടന്നൂരിന് പകരം, പേരാവൂരില്‍ മത്സരിപ്പിക്കാന്‍ ഇന്നലെ ചേര്‍ന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനമായിരുന്നു. സ്പീക്കര്‍ ഷംസീറിനും ഇത്തവണ സീറ്റില്ല. പകരം തലശ്ശേരിയില്‍ കാരായി രാജന്റെ പേരാണ് ജില്ലാ നേതൃത്വം നിര്‍ദേശിച്ചിട്ടുള്ളത്. പുതുമുഖങ്ങളെ മത്സരിപ്പിക്കണമോ എന്നതില്‍ സിപിഐയുടെ നേതൃയോഗവും ഇന്ന് അന്തിമ തീരുമാനം എടുത്തേക്കും.





Malayalam 














































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































