#kerala #Top Four

ഇറാനില്‍ ഖമനയിയുടെ പിന്‍ഗാമിയായി മകന്‍ മൊജ്താബയെ തെരഞ്ഞെടുത്തതായി റിപ്പോര്‍ട്ട്

ടെഹ്റാന്‍: ഇറാന്റെ പുതിയ പരമോന്നത നേതാവായി ആയത്തുള്ള അലി ഖമനയിയുടെ രണ്ടാമത്തെ മകന്‍ മൊജ്താബ ഖമനയിയെ തെരഞ്ഞെടുത്തുവെന്ന് റിപ്പോര്‍ട്ടുകള്‍. വിദഗ്ധരുടെ സമിതിയാണ് മൊജ്താബയെ ഖമനിയയുടെ പിന്‍ഗാമിയായി തെരഞ്ഞെടുത്തത് എന്നാണ് റിപ്പോര്‍ട്ട്. ഇറാന്‍ ഇന്റര്‍നാഷണല്‍ എന്ന മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മൊജ്താബയ്ക്ക് ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ്‌സ് കോര്‍പ്‌സിന്റെ ശക്തമായ പിന്തുണയുണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഘടനയാണ് മൊജ്താബയെ പരമോന്നത് നേതാവായി തെരഞ്ഞെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയത്. ഐആര്‍ജിസിയുടെ കമാന്‍ഡര്‍ ഇന്‍ ചീഫ് കൂടിയാണ് മൊജ്താബ.

13 സീറ്റ് വേണമെന്ന് കേരള കോണ്‍ഗ്രസ്(എം); ഇടതുമുന്നണി ഇന്ന് യോഗം ചേരും

അതേസമയം, ഇസ്രയേല്‍-അമേരിക്ക സംയുക്ത ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാരം മഷാദില്‍ നടക്കും. ഇറാനിലെ പ്രധാന നഗരവും ഖമനയിയുടെ ജന്മസ്ഥലവുമാണ് മഷാദ്. ഖമനയിയുടെ പിതാവ് ജവാദ് ഖമനയിയെ മഷാദിലെ ഇമാമം റെസ പള്ളിയിലാണ് സംസ്‌കരിച്ചിരുന്നത്. അതിനാല്‍ തന്നെ ഇവിടെ ആയിരിക്കാം ഖമനയിയുടെ സംസ്‌കാരം എന്നാണ് സൂചന. അതേസമയം സംസ്‌കാരം എന്നുണ്ടാകും എന്നതില്‍ വ്യക്തതയില്ല.

 

 

Leave a comment

Your email address will not be published. Required fields are marked *