സ്വര്‍ണവില ഇടിഞ്ഞു; പവന് കുറഞ്ഞത് 4040 രൂപ
കൊച്ചി: ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ സ്വര്‍ണവില. സംസ്ഥാനത്ത് ഇന്നലെ വൈകീട്ട് 122920 രൂപയായിരുന്നു പവന് വില. ഇന്ന് രാവിലെ 1,20,640 രൂപയായി കുറഞ്ഞു. 24 മണിക്കൂറില്‍ 4040 രൂപയുടെ കുറവുണ്ടായി. യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ആഗോള തലത്തില്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ ഉയരാനും കാരണമായേക്കും. ഇന്ത്യയിലടക്കം കുറച്ചു ദിവങ്ങളിലായി പെട്രോള്‍, ഡീസല്‍ വില ഏറിയും കുറഞ്ഞും വരികയായിരുന്നു. ഓഹരി വിപണിയെയും ഈ സാഹചര്യം ബാധിച്ചേക്കും.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
സ്വര്‍ണം, വെള്ളി വില വര്‍ധനയേക്കാള്‍ രാജ്യത്തെ സാധാരണക്കാരെ ബാധിക്കാന്‍ സാധ്യത കൂടുതല്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ ആയിരിക്കും. സ്വര്‍ണവില ഓരോ നിമിഷവും ചാഞ്ചാട്ടം നേരിടും. പ്രവചനാതീതമായ ദിശകളിലേക്കാണ് ഓരോ ദിവസവും വില മാറിമറിയുന്നത്. ഇന്ത്യയില്‍ ഇന്ന് രൂപ ഡോളറിനെതിരെ നിലമെച്ചപ്പെടുത്തിയതും സ്വര്‍ണവില താഴാന്‍ സഹായകമായി.





Malayalam 

















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































