ഇറാന്റെ 20 നാവിക കപ്പലുകള്‍ തകര്‍ത്ത് യുഎസ്; ഇന്ത്യന്‍ മഹാസമുദ്രത്തിലും യുദ്ധ ആശങ്ക
ന്യൂഡല്‍ഹി: ഇറാനിയന്‍ യുദ്ധകപ്പല്‍ അമേരിക്ക തകര്‍ത്തതിന് പിന്നാലെ ഇന്ത്യന്‍ മഹാസമുദ്രത്തിലും യുദ്ധ ആശങ്ക നിലനില്ക്കുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ വിശാഖപട്ടണത്ത് ഇന്ത്യ സംഘടിപ്പിച്ച മിലാന് 2026 ബഹുരാഷ്ട്ര നാവിക അഭ്യാസത്തില്‍ പങ്കെടുത്ത ശേഷം ഇറാനിലേക്ക് മടങ്ങുകയായിരുന്ന മൗഡ്ജ് ക്ലാസ് യുദ്ധക്കപ്പല്‍ ഐറിസ് ദേനയാണ് യുഎസ് തകര്‍ത്തത്. യുഎസിന്റെ ആണവ മുങ്ങിക്കപ്പലില്‍ നിന്നുള്ള ടോര്‍പ്പിഡോ ആക്രമണത്തിലൂടെയാണ് തകര്‍ത്തത്. ഇറാന് നാവിക സേനക്ക് നേരെ അമേരിക്ക നടത്തുന്ന ആക്രമണത്തിന്റെ ഭാഗമാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഐറിസ് ദേനക്ക് നേരെ നടന്ന ആക്രമണം എന്നാണ് അമേരിക്ക പറയുന്നത്. 87 ഇറാനിയന്‍ നാവികരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 32 പേരെ ശ്രീലങ്കന്‍ നാവികസേന രക്ഷപ്പെടുത്തിയിരുന്നു.
എസ്എസ്എല്‍സി പരീക്ഷ കടുകട്ടിയാകുമെന്ന പ്രചാരണം തെറ്റ്, ചോദ്യങ്ങള്‍ ലളിതം: വി ശിവന്‍കുട്ടി
ഇറാന്റെ നാവിക സേനയെ പൂര്‍ണ്ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് യുഎസ് വ്യക്തമാക്കുന്നു. ലോകത്ത് എവിടെയാണെങ്കിലും ഇറാന് കപ്പലിന് നേരെ ആക്രമണമുണ്ടാകുമെന്നാണ് അമേരിക്ക മുന്നറിയിപ്പ് നല്‍കുന്നത്. അതേസമയം ഇറാന് കപ്പല്‍ ആക്രമിക്കപ്പെട്ടതില്‍ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇന്ത്യന്‍ സമുദ്ര മേഖല പിന്നിട്ട ശേഷമാണ് ആക്രമണം നടന്നത്. ആക്രമണം തികച്ചും അപ്രതീക്ഷിതമാണ്. കപ്പല്‍ തകര്‍ത്ത വിഷയം പരിശോധിച്ചു വരികയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. എല്ലാ വശവും നോക്കി മാത്രം പ്രതികരണം നല്‍കുമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.





Malayalam 

















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































