#kerala #Top Four

സിനിമാ താരങ്ങളെ ഇറക്കാന്‍ ബിജെപി; ശ്വേത മേനോനും മേജര്‍ രവിയും പട്ടികയില്‍

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സിനിമാ താരങ്ങളെ ഇറക്കാന്‍ ബിജെപി. ഒറ്റപ്പാലത്ത് സംവിധായകനും നടനുമായ മേജര്‍ രവിയും തൃപ്പൂണിത്തുറയില്‍ നടി ശ്വേത മേനോനും സ്ഥാനാര്‍ഥിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മോദിയുടെ കൊച്ചി സന്ദര്‍ശനത്തില്‍ നടിയുടെ പാര്‍ട്ടി പ്രവേശനം ഉണ്ടാകുമെന്നാണ് വിവരം. ഇരുവരും സ്ഥാനാര്‍ഥികളാകുന്നത് വലിയ ഗുണം ചെയ്യുമെന്നുമാണ് ബിജെപിയുടെ വിലയിരുത്തല്‍. ഉണ്ണി മുകുന്ദന്‍, കൃഷ്ണകുമാര്‍ എന്നിവരും ബിജെപി സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

മോദിയുടെ സന്ദര്‍ശനത്തോടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി തുടക്കമിടും. മധ്യകേരളത്തില്‍ എന്‍.ഡി.എയുടെ കരുത്ത് പ്രകടമാക്കുന്നത് കൂടിയാകും മോദി പങ്കെടുക്കുന്ന റാലി. സാമുദായിക നേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തുന്നത് ആലോചനയിലുണ്ട്.

 

Leave a comment

Your email address will not be published. Required fields are marked *