#kerala #Top News

അടിസ്ഥാന ശമ്പളം വര്‍ദ്ധിപ്പിക്കണം; നഴ്സുമാരുടെ സമ്പൂര്‍ണ പണിമുടക്ക് തുടങ്ങി

തൃശൂര്‍: മിനിമം വേതനം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമ്പൂര്‍ണ പണിമുടക്ക് തുടങ്ങി. അടിസ്ഥാന ശമ്പളം 40,000 ആക്കണമെന്നാണ് ആവശ്യം. ശമ്പള വര്‍ധനയില്‍ യുഎന്‍എയുമായി ധാരണയില്‍ എത്താത്ത എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ ആശുപത്രികളിലാണ് സമരം നടക്കുന്നത്.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

മറ്റു ജില്ലകളിലെ 200 ഓളം സ്വകാര്യ ആശുപത്രികളില്‍ കൂടുതല്‍ വേതനം നല്‍കാമെന്ന് ഉറപ്പു നല്‍കിയതോടെ സമരം പിന്‍വലിച്ചിരുന്നു. അടിസ്ഥാന ശമ്പളം വര്‍ധിപ്പിച്ച് കരാര്‍ ഒപ്പിട്ട ആശുപത്രികളിലെ സമരവും അവസാനിപ്പിച്ചു. മിനിമം വേതനം വര്‍ധിപ്പിച്ച കരട് വിജ്ഞാപനം നഴ്സുമാരുടെ സംഘടനയായ യുഎന്‍എ അംഗീകരിച്ചിരുന്നില്ല.

ഇന്നലെ തൃശൂരില്‍ ചില മാനേജ്‌മെന്റുകളുമായി നടന്ന ചര്‍ച്ച വിജയിച്ചിരുന്നു. പിന്നാലെ തൃശൂര്‍ ദയ ഹോസ്പിറ്റല്‍, സണ്‍ മെഡിക്കല്‍ ഹോസ്പിറ്റല്‍, മദര്‍ ഹോസ്പിറ്റല്‍, കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് എന്നിവിടങ്ങളില്‍ സമരമവസാനിപ്പിച്ചു. നഴ്‌സുമാര്‍ ജോലിയിലും പ്രവേശിച്ചു. ഒത്തുതീര്‍പ്പിന് തയ്യാറാവാത്ത ആശുപത്രികളില്‍ അനിശ്ചിതകാല സമ്പൂര്‍ണ പണിമുടക്ക് തുടങ്ങാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *