ഡ്യൂട്ടി പരിഷ്‌കരണം; സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒപി സമയം കൂട്ടി
തിരുവനന്തപുരം: ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനുള്ള ഡ്യൂട്ടി പരിഷ്‌കരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒപി സമയം കൂട്ടി ആരോഗ്യ വകുപ്പിന്റെ ഉത്തരവ്. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് ഒപി സമയം എട്ട് മുതല്‍ രണ്ട് വരെയാണ് സമയം മാറ്റിയത്. നേരത്തെ, ഒരു മണി വരെയായിരുന്നു.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
സൂപ്രണ്ട്, ആര്‍എംഒ, കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍മാര്‍, അസിസ്റ്റന്റ് സര്‍ജന്‍, ചീഫ് കണ്‍സള്‍ട്ടന്റ്, ജൂനിയര്‍ കണ്‍സള്‍ട്ടന്റ്, കണ്‍സള്‍ട്ടന്റ്, മെഡിക്കല്‍ ഓഫീസര്‍, സ്‌പെഷ്യാലിറ്റി തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ ജോലിയും ഉത്തരവാദിത്വവും പുനര്‍നിര്‍ണയിച്ചുള്ള ഉത്തരവാണ് പുറത്തിറക്കിയത്. മെഡിക്കല്‍ ഓഫീസര്‍മാര്‍ ഡ്യൂട്ടി ദിവസങ്ങളില്‍ ആശുപത്രിയുടെ എട്ട് കിലോമീറ്ററിനുള്ളില്‍ താമസിക്കണം. യാത്രയ്ക്ക് ആശുപത്രി വാഹനം നല്‍കും.





Malayalam 

























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































