കേരള കലാമണ്ഡലം പ്ലസ് വൺ സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു
ചെറുതുരുത്തി : കേരള കലാമണ്ഡലത്തില്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ് വിജയിച്ചവര്‍ക്കും 2024 ജൂണ്‍ ഒന്നിന് 20 വയസ് കവിയാത്ത വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.പട്ടികജാതി / പട്ടികവര്‍ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടു വര്‍ഷം ഇളവ് ലഭിക്കും.അപേക്ഷയും വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസും കലാമണ്ഡലം വെബ്‌സൈറ്റില്‍ നിന്ന് www.kalamandalam.ac.in ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ മേയ് 25 വരെ സ്വീകരിക്കും.അപേക്ഷകള്‍ നിശ്ചിത തിയതിക്കുള്ളില്‍ രജിസ്ട്രാറുടെ പേരില്‍ തപാലില്‍ അയക്കണം.കൂടാതെ അപേക്ഷകര്‍ക്ക് അഭിമുഖപരീക്ഷ ഉണ്ടായിരിക്കുന്നതാണ്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































